ernakulam local

കൗമാര കലാകിരീടം ആലുവയ്ക്ക്

മൂവാറ്റുപുഴ: ജില്ലയിലെ കൗമാര കലാകിരീടം ആലുവ ഉപജില്ല തിരിച്ചുപിടിച്ചു. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തില്‍ നോര്‍ത്ത് പറവൂര്‍ തട്ടിയെടുത്ത ഓവറോള്‍ ചാംപ്യന്‍ഷിപ്പ് 25 പോയിന്റിന്റെ വ്യക്തമായ ലീഡോടെയാണ് മൂവാറ്റുപുഴയുടെ മണ്ണില്‍ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ  മിടുക്കന്മാരും മിടുക്കികളും തിരികെ പിടിച്ചെടുത്തത്. 17 വേദികളിലായി നാല് ദിവസങ്ങളില്‍ രാപ്പകല്‍ നടന്ന കലാ മല്‍സരങ്ങള്‍ക്കൊടുവില്‍ 773 പോയിന്റുമായി ഒന്നാമതെത്തിയ ആലുവയ്ക്ക് പിന്നിലായി 748 പോയിന്റുമായി നോര്‍ത്ത്് പറവൂര്‍ ഫിനിഷ് ചെയ്തു. അവസാന ദിനം രണ്ടാം സ്ഥാനത്തിന് വേണ്ടി എറണാകുളം ഉപജില്ല നോര്‍ത്ത് പറവൂരിന് വെല്ലുവിളിയുയര്‍ത്തിയെങ്കിലും ഒരു പോയിന്റ്(747)വ്യത്യാസത്തില്‍ മൂന്നാമാതായി എത്തുകയായിരുന്നു. പെരുമ്പാവൂര്‍ (719), തൃപ്പൂണിത്തുറ (693), അങ്കമാലി (657) ഉപജില്ലകളാണ് യഥാക്രമം നാലു മുതല്‍ ആറുവരെ സ്ഥാനങ്ങളില്‍. ഹയര്‍സെക്കന്ററി സ്‌കൂള്‍ വിഭാഗത്തില്‍ നോര്‍ത്ത് പറവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കിരീടം നേടി. ആദ്യ മൂന്ന് ദിവസങ്ങളില്‍ മുന്നിലുണ്ടായിരുന്ന മാനേജ്‌മെന്റ് എയ്ഡഡ് സ്‌കൂളുകളെ പിന്നിലാക്കിയാണ് 128 പോയിന്റോടെ നോര്‍ത്ത് പറവൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജേതാക്കളായത്. സ്‌കൂള്‍ വിഭാഗത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവനാണ് (118) രണ്ടാം സ്ഥാനം. എടവനക്കാട് ഹിദായത്തുല്‍ ഇസ്്‌ലാം എച്ച്എസ്എസ് 112 പോയിന്റുമായി മൂന്നാമതെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 90 പോയിന്റുകള്‍ നേടി മൂവാറ്റുപുഴ സെന്റ്. അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസ് ചാംപ്യന്‍മാരായി. സ്‌കൂള്‍ വിഭാഗത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ (85) പോയിന്റുമായി രണ്ടാം സ്ഥാനതെത്തിയപ്പോള്‍ ്എടവനക്കാട് ഹിദായത്തുള്‍ ഇസ്‌ലാം എച്ച്എസ്എസ് 66 പോയിന്റുമായി മൂന്നാമതെത്തി. ഓവറോള്‍ നഷ്ടപ്പെട്ടുവെങ്കിലും 348 പോയിന്റുമായി ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഒന്നാമതെത്തിയത് നോര്‍ത്ത് പറവൂരിന് ആശ്വാസമായി. 346 പോയിന്റുള്ള ആലുവയ്ക്കാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. എറണാകുളം 342 പോയിന്റോടെ മൂന്നാമതായി ഫിനിഷ് ചെയ്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലുവ 306 പോയിന്റ് നേടി. 278 പോയിന്റുമായി എറണാകുളം വിദ്യാഭ്യാസ ഉപജില്ല രണ്ടാമതെത്തി. മൂന്നാമതെത്തിയ നോര്‍ത്ത് പറവൂര്‍ 274 പോയിന്റുകള്‍ നേടി. യുപി വിഭാഗത്തില്‍ കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ചാംപ്യന്മാരായി. പെരുമ്പാവൂര്‍  (146) പോയിന്റുമായി രണ്ടാമതും എറണാകുളം (127) മൂന്നാമതുമെത്തി. സംസ്‌കൃതോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും (83) യുപി വിഭാഗത്തിലും (91) ആലുവ ചാംപ്യന്‍മാരായി. സ്‌കൂള്‍ വിഭാഗത്തില്‍ യഥാക്രമം ചെറായി രാമവര്‍മ്മ യൂണിയന്‍ സ്‌കൂളും (61) ആലുവ വിദ്യാധിരാജ വിദ്യാഭവനും (55) കിരീടം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എറണാകുളം (79) റണ്ണേഴ്‌സ് അപ്പായി. 76 പോയിന്റുകള്‍ വീതം നേടിയ പെരുമ്പാവൂര്‍, അങ്കമാലി ഉപജില്ലകള്‍ക്കാണ് മൂന്നാം സ്ഥാനം. യുപി വിഭാഗത്തില്‍ പെരുമ്പാവൂര്‍ ഉപജില്ല രണ്ടാം സ്ഥാനവും (83) നോര്‍ത്ത് പറവൂര്‍ (81) മൂന്നാം സ്ഥാനവും നേടി.
Next Story

RELATED STORIES

Share it