palakkad local

കൗമാരക്കാരുടെ ബൈക്ക് ഭ്രമം: നിയമം കടുപ്പിച്ച് പോലിസ്

പട്ടാമ്പി: പുതിയ അധ്യായന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുളള  കൗമാരക്കാരുടെ ഇടയില്‍ ഇരുചക്രവാഹനാപകടങ്ങള്‍ അധികരിച്ചതോടെ  പട്ടാമ്പി പോലിസ്  പരിശോധന കര്‍ശനമാക്കി.
കഴിഞ്ഞ ദിവസങ്ങളിലടക്കം പട്ടാമ്പി താലൂക്കിലെ വിവിധ സ്‌കൂളുകള്‍ക്ക് സമീപത്ത് നിന്നടക്കം പിടികൂടിയ  ഇരുചക്ര വാഹനങ്ങള്‍ പട്ടാമ്പി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ലൈസന്‍സോ ഹെല്‍മറ്റ് പോലുള്ള സുരക്ഷാ മുന്‍കരുതലുകളോ ഇല്ലാതെ കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍  ഇരുചക്രവാഹനങ്ങളില്‍ ചീറിപായുന്നത് അധികരിച്ചതോടെയാണ്  പോലീസ്  നിയമം കര്‍ശനമാക്കിയത്‌വിവിധ സ്‌കൂളുകളുടെ സമീപത്തുള്ള വീടുകളിലാണ് പലരും ബൈക്കുകള്‍  ഒളിപ്പിച്ചു വെക്കുന്നത്. ഇത്തരത്തില്‍ നിരവധി ബൈക്കുകളാണ് പോലിസ് പിടികൂടിയിട്ടുള്ളത്  .
സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ മോട്ടോര്‍ ബൈക്കില്‍ വരുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നുവെന്നും  ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളെത്തുന്ന വാഹനങ്ങളുടെ ആര്‍സി ഉടമ,രക്ഷിതാക്കള്‍, വാഹനം നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കുന്ന വീട്ടുകാര്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലൈസന്‍സില്ലാതെ ഒരുകാരണവശാലും  വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കരുതെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it