Alappuzha local

ക്ഷ്യധാന്യം കൃത്യമായി ലഭിക്കുന്നില്ല; അനാഥാലയങ്ങള്‍ പ്രതിസന്ധിയില്‍

ഭആലപ്പുഴ: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഗതി അനാഥ വൃദ്ധ സദനങ്ങളിലെ അന്തേവാസികള്‍ക്ക് ഗവ. അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങള്‍ ക്രമമായും കൃത്യമായും ലഭിക്കാത്തതില്‍ അനാഥാലയങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്നു.  5-9-2012 ലെ ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം സംസ്ഥാനത്തെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, വികലാംഗ സ്ഥാപനങ്ങള്‍ തുടങ്ങി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തുവരുന്ന ക്ഷേമ സ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലേയും അന്തേവാസികള്‍ക്ക് പൊതു വിതരണ സമ്പ്രദായത്തിന്റെ ഭാഗമായി എല്ലാ മാസവും ഓരോ അന്തേവാസിക്കും ഒരു രൂപാനിരക്കില്‍ ഏഴു കിലോഗ്രാം അരിയും (ആയതില്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ 25 ശതമാനം വരെ പച്ചരി) ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്നതുപോലെ പഞ്ചസാരയും ബിപിഎല്‍ നിരക്കില്‍ മൂന്നു കിലോഗ്രാം ഗോതമ്പും അനുവദിച്ചിരുന്നു. ക്ഷേമ സ്ഥാപനങ്ങള്‍ക്ക് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാര സര്‍ട്ടിഫിക്കറ്റിന്റെയും ജില്ലാ സാമൂഹിക നീതി ഓഫിസര്‍മാര്‍ അംഗീകരിച്ചു നല്‍കുന്ന ലിസ്റ്റിന്റെയും അടിസ്ഥാനത്തില്‍ നാല് വര്‍ഷത്തേക്ക് പെര്‍മിറ്റ് ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ നല്‍കേണ്ടതാണ്. ആലപ്പുഴ ജില്ലയില്‍ ഗവ. അംഗീകാരമുള്ള 63 ധര്‍മസ്ഥാപനങ്ങളാണുള്ളത്. ഭക്ഷ്യധാന്യം കിട്ടാത്തതുമൂലം അന്തേവാസികള്‍ പ്രത്യേകിച്ചു വൃദ്ധസദനങ്ങളിലുള്ളവര്‍ ഏറെ ക്ലേശിക്കുന്നു. ഇക്കാര്യം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടു അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്റ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റവന്യൂ ജില്ലാ പ്രസിഡന്റ് എ സുലൈമാന്‍കുഞ്ഞ് ഭക്ഷ്യമന്ത്രി പി തിലോത്തമന് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it