ക്ഷേത്ര നിയന്ത്രണം ദേവസ്വംബോര്‍ഡില്‍ നിന്ന് എടുത്തുകളയണംകേരളത്തിനും ദേവസ്വം ബോര്‍ഡുകള്‍ക്കും നോട്ടീസ്

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജികളില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചു.
സംസ്ഥാനസര്‍ക്കാര്‍, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍, നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്), ശ്രീനാരായണ ധര്‍മപരിപാലനസംഘം (എസ്എന്‍ഡിപി) എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
ജസ്റ്റിസുമാരായ യു യു ലളിത്, കെ എം ജോസഫ് എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി. ആറാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതിയും ബോര്‍ഡിന്റെ പ്രവര്‍ത്തനരീതിയും ശരിയല്ലെന്നുമാണ് ഹരജിക്കാരുടെ വാദം. സര്‍ക്കാര്‍ ഹിന്ദു എംഎല്‍എമാരില്‍നിന്നും ദേവസ്വംബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുകയാണ് നിലവിലെ രീതി.
എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ നിലപാടുകള്‍ ഹൈന്ദവ ആചാരങ്ങള്‍ക്ക് ഒത്തുപോവുന്നതല്ല. ഈ ഘട്ടത്തില്‍ ക്ഷേത്രങ്ങള്‍ക്കുമേ—ലുള്ള അധികാരം ദേവസ്വംബോര്‍ഡില്‍ നിന്ന് എടുത്തുകളയണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it