Flash News

ക്ഷേത്രത്തിലെ രക്തഭിഷേക ചടങ്ങ് ഉപേക്ഷിച്ചു

ക്ഷേത്രത്തിലെ രക്തഭിഷേക ചടങ്ങ് ഉപേക്ഷിച്ചു
X


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ രക്തഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. മനുഷ്യരക്തം കൊണ്ട് അഭിഷേകം ചെയ്യുന്ന ചടങ്ങാണ് എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ചടങ്ങുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിലാണ് ചടങ്ങ് ഉപേക്ഷിക്കുന്നതെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു. മനുഷ്യരക്തം കൊണ്ടു കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടിസിലുണ്ടായിരുന്നത്. തികച്ചും പ്രാകൃതമായ ആചാരങ്ങള്‍ തുടരാനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണെന്ന് കടകംപള്ളി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പിയോടും ജില്ലാ കലക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന്‍ നടപടി സ്വീകരിക്കണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഈ ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന് പരാതിയുണ്ട്.
Next Story

RELATED STORIES

Share it