Flash News

ക്ഷേത്രത്തിനു കുളവും വഴിയും വിട്ടുനല്‍കി അലി

ക്ഷേത്രത്തിനു കുളവും വഴിയും  വിട്ടുനല്‍കി അലി
X
കുഞ്ഞുമുഹമ്മദ് കാളികാവ്

കാളികാവ്: സൗഹാര്‍ദത്തിനും സഹിഷ്ണുതയ്ക്കുമിടയി ല്‍ കന്‍മതില്‍ പണിയുന്ന കാലത്ത് മലപ്പുറത്തിന്റെ കുഗ്രാമത്തില്‍ നിന്ന് മനംകുളിര്‍ക്കുന്ന വാര്‍ത്ത. പോരൂര്‍ കുണ്ടട ശിവക്ഷേത്രത്തിനു പുണ്യതീര്‍ത്ഥം ഇനി അലിയുടെ കുളത്തില്‍ നിന്ന്. ഒട്ടേറെ ഐതിഹ്യങ്ങളും പെരുമകളും നിലനില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിന് കുളമില്ലാത്തത് ഹൈന്ദവ വിശ്വാസികളുടെ പ്രയാസമായിരുന്നു. ഇതിനുള്ള പരിഹാരമാണ് നമ്പ്യാര്‍തൊടി അലി എന്ന മനുഷ്യസ്‌നേഹിയിലൂടെ സാധ്യമായത്.


കുളത്തിന്റെ ആവശ്യവുമായി ഭാരവാഹികള്‍ അലിയെ സമീപിച്ചയുടന്‍ തന്റെ റബര്‍ എസ്‌റ്റേറ്റില്‍ ക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന കുളമുള്‍പ്പെടുന്ന അഞ്ചു സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ അലി തയ്യാറായി. ഇതിലേക്കുള്ള വഴിയും ഉപയോഗിക്കാ ന്‍ കൊടുത്തു. കുളമുള്ള സ്ഥലം കാശുകൊടുത്തു വാങ്ങാനാണ് കമ്മിറ്റി തീരുമാനിച്ചത്. എന്നാ ല്‍, തന്റെ സഹോദരസമുദായ വിശ്വാസികളുടെ ആവശ്യത്തിനുള്ള സ്ഥലത്തിന് പണം വാങ്ങില്ലെന്ന മറുപടി ലഭിച്ച തോടെ ഭാരവാഹികള്‍ അക്ഷരാര്‍ഥത്തി ല്‍ അദ്ഭുതപ്പെട്ടു. മാത്രമല്ല, ആവശ്യമുള്ള സ്ഥലം കുറ്റിയടിച്ച് വേര്‍തിരിക്കാന്‍ അവരെ തന്നെ അലി ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ രജിസ്‌ട്രേഷന്‍ അടുത്ത തിങ്കളാഴ്ച നടക്കും. വസ്തു രജിസ്‌ട്രേഷന്‍ നടക്കുന്ന മുറയ്ക്ക് കുളത്തിന്റെ പുനരുദ്ധാരണം തുടങ്ങും. ഇതിനായി പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ശിവരാത്രി മഹോല്‍സവത്തിലെ സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് അലിയെ ഭാരവാഹികള്‍ ആദരിച്ചു. 15 വര്‍ഷം പ്രവാസജീവിതം നയിച്ച അലി ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസമാണ്. മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും തെളിനീര്‍ പെയ്ത സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് ഇ എം ദാമോദരന്‍ നമ്പൂതിരി, സെക്രട്ടറി ഡോ. ശിവശങ്കരന്‍, എം പ്രഭാകരന്‍ നമ്പ്യാര്‍തൊടിക, ഫൈസല്‍, എ മുജീബുറഹ്മാന്‍, എ ഉണ്ണികൃഷ്ണന്‍, എ പി സിറാജ്, വി ശിവശങ്കരന്‍, എ എം കൃഷ്ണന്‍, എന്‍ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

ഉപരാഷ്ട്രപതി ഇന്ന്
കേരളത്തില്‍തിരുവനന്തപുരം: ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നെത്തും. രാവിലെ 10.45ന് ശംഖുമുഖം എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം രാജ്ഭവനിലേക്കു പോവും. വൈകീട്ട് 3.30ന് കനകക്കുന്നില്‍ ശ്രീചിത്തിരതിരുനാള്‍ സ്മാരക പ്രഭാഷണം നടത്തും.
നാളെ രാവിലെ 10ന് കോഴിക്കോട് ഹാജി എ പി ബാവ കണ്‍വന്‍ഷന്‍ സെന്ററില്‍ ഫാറൂഖ് കോളജിന്റെ രജതജൂബിലി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് 11.30ന് നെല്ലിക്കോട് ചിന്‍മയാഞ്ജലി ഹാളില്‍ നടക്കുന്ന വൈറ്റര്‍ ഇന്ത്യ ദേശീയ സെമിനാറില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം ഡല്‍ഹിക്കു മടങ്ങും.
Next Story

RELATED STORIES

Share it