ക്വാറികള്‍ക്ക് പാരിസ്ഥിതിക ആഘാതപഠനം നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി: 25 ഹെക്ടര്‍വരെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതികാഘാത പഠനവും പൊതുജനാഭിപ്രായവും നിര്‍ബന്ധമാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. അനുമതികള്‍ക്കായി സംസ്ഥാന അതോറിറ്റിയെയോ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയോ സമീപിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതേസമയം, പാരിസ്ഥിതികാനുമതിക്കായി ജില്ലാ തലങ്ങളില്‍ രൂപീകരിച്ച സമിതികള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി.
ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതികളാണ് റദ്ദാക്കപ്പെട്ടത്. കേരളത്തില്‍ ഉള്‍പ്പെടെ വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവ് കാരണമാവുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it