palakkad local

ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ റിമാന്‍ഡില്‍

ആലത്തൂര്‍: ടൗണിലെ മെയിന്‍ റോഡില്‍ സംഗീത ജ്വല്ലറി ഉടമ ബാലകൃഷ്ണ (67)നെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ റിമാന്റില്‍. എറണാകുളം ഞാറക്കല്‍ ചെറുപുള്ളി പ്രവീണി (22)നെയാണ് ആലത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പത്തംഗ സംഘത്തിലെ പകുതിപേരയും കുറിച്ച് സൂചന ലഭിച്ചതായി പോലിസ് പറഞ്ഞു.
മാര്‍ച്ച് 13ന് രാത്രി 8.45 ഓടെ പന്നിക്കോടില്‍ നിന്ന് 150 മീറ്റര്‍ അകലെ കാഞ്ഞിരംകുളമ്പിലെ ഒഴിഞ്ഞ സ്ഥലത്ത്‌വച്ചാണ് കാറിലെത്തിയ നാലംഗ മുഖമൂടി സംഘം ബാലകൃഷ്ണനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്തെന്നാണ് കേസ്. കടയുടെ താക്കോല്‍ കൂട്ടവും തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സൂക്ഷിച്ച പേഴ്‌സ് ഉള്‍പ്പെടെയുള്ള ബാഗാണ് നഷ്ടപ്പെട്ടത്.
സാധാരണ ബാലകൃഷ്ണന്‍ ബസ്സിലാണ് വീട്ടിലേക്ക് പോകുന്നത്. ബസ്സില്ലാത്തതിനാലാണ് അന്നേ ദിവസം ഓട്ടോയില്‍ പോയത്. ഓട്ടോയ്ക്ക് കുറുകെ കാര്‍ നിര്‍ത്തി തടഞ്ഞ് ബാലകൃഷ്ണനെ മര്‍ദിച്ച് ബാഗ് തട്ടിയെടുക്കുകയായിരുന്നു. മൂന്ന് ഗ്രൂപ്പായുള്ള സംഘത്തിലെ അംഗങ്ങള്‍ രണ്ട് കാറിലും ഒരു ബൈക്കിലുമായി സഞ്ചരിച്ചിരുന്നതിനാല്‍ ഇവര്‍ക്ക് പരസ്പരം പരിചയമില്ലെന്നും പറയുന്നു.
ഞാറക്കല്‍ സ്വദേശി അറസ്റ്റിലായ പ്രവീണിനെ കൂടാതെ ചക്കാലക്കല്‍ പ്രവീണ്‍, ആലത്തൂര്‍ വാനൂര്‍ സ്വദേശി അനൂപ്, തൃശൂരിലെ കാര്‍ വാടക കാര്‍ െ്രെഡവര്‍, പാലക്കാട് സംഘത്തിലെ മൂന്നുപേര്‍, ആലത്തൂരിലെ മറ്റ് രണ്ടു പേര്‍, എറണാകുളത്തെ രണ്ടുപേര്‍ എന്നിവരുണ്ടെന്നാണ് ലഭിച്ച വിവരം.
എറണാകുളം ക്വട്ടേഷന്‍ സംഘം ഒരു കാറിലും, പാലക്കാട് സംഘം മറ്റൊരു കാറിലും ഒരു ബൈക്കിലുമായാണ്  ഓട്ടോറിക്ഷയെ പിന്തുടര്‍ന്നത്. ബൈക്കില്‍ ഞാറക്കല്‍ ചെറുപുള്ളി പ്രവീണും, ആലത്തൂര്‍ അനൂപിന്റെ ഒരു സുഹൃത്തുമാണ് സഞ്ചരിച്ചിട്ടുള്ളത്.
ഇവരാണ് സംഘത്തിന് വിവരങ്ങള്‍ നല്‍കിയത്.ചക്കാലക്കല്‍ പ്രവീണ്‍ രണ്ട് കൊലപാതകം ഉള്‍പ്പെടെ വിവിധ കേസുകളിലും, ആലത്തൂര്‍ അനൂപ് പണം തട്ടിപ്പ് കേസുകളിലും പ്രതികളാണ്.
എസ്‌ഐ എസ് അനീഷ്, സീനിയര്‍ സിപിഒമാരായ സുനില്‍ കുമാര്‍, ഷാജു, സിപിഒമാരായ സൂരജ് ബാബു, കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Next Story

RELATED STORIES

Share it