thrissur local

ക്രൈസ്തവ ദേവാലയം ശുചീകരിച്ച് മുസ്്‌ലിം യുവാക്കള്‍ മാതൃകയായി

ചാലക്കുടി: അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ ശുചീകരിച്ച് നല്‍്കുക എന്നത് ഒരു യഥാര്‍ഥ ഇസ്ലാമിന്റെ കടമയാണെന്ന ഖുറാനിലെ 22ാം അധ്യായത്തിലെ നാല്‍പതാം സൂക്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി നാടിന് മാതൃകയാവുകയാണ് ഒരുകൂട്ടം മുസ്ലീം യുവാക്കള്‍. ക്രിസ്ത്യന്‍ പള്ളി വൃത്തിയാക്കി നല്‍്കി ഈ മുസ്ലീം സഹോദരങ്ങള്‍ മതത്തിന്റെ പേരില്‍ തമ്മിലടിക്കുന്നവര്‍ക്ക് പുതിയ സന്ദേശം നല്‍കുകയാണ്. കലാഭവന്‍ മണിയുടെ നാടായ ചേനത്തുനാട്ടിലെ സെന്റ്.മേരീസ് കുരിശ് പള്ളിയാണ് അഹമ്മദിയ മുസ്ലീം ജമാത്തിന്റെ സ്വതന്ത്ര സംഘടനയായ ഹുമാനിറ്റി ഫെസ്റ്റ് പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. പള്ളിക്കകത്ത് അടിഞ്ഞ് കൂടിയ ചെളി രണ്ട് ദിവസം കൊണ്ടാണ് 26 പേരടങ്ങുന്ന സംഘം നീക്കം ചെയ്തത്. പള്ളിക്കകവും പുറവും ഇവര്‍ വൃത്തിയാക്കി. പള്ളിയിലെ രൂപങ്ങളും തിരുസ്വരൂപവും ഈ ചെറുപ്പക്കാര്‍ വൃത്തിയാക്കി നല്‍്കി. മുസ്ലീം യുവാക്കള്‍ക്ക് നിസ്‌ക്കരിക്കാന്‍ പള്ളിയില്‍ സൗകര്യമൊരുക്കി കൊടുത്ത് കുരിശുപള്ളി കമ്മിറ്റി അംഗങ്ങളും മതസൗഹാര്‍ദത്തിന് പുതിയ മാനം നല്‍കി.

Next Story

RELATED STORIES

Share it