wayanad local

ക്രൂരകൃത്യം മോഷണത്തിന്: വിശ്വസിക്കാനാവാതെ നാട്ടുകാര്‍

കല്‍പ്പറ്റ: മോഷണത്തിന് വേണ്ടി നവദമ്പതികളെ ദാരുണമായി വെട്ടി കൊലപ്പെടുത്തിയെന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ കണ്ടത്തുവയല്‍ നിവാസികള്‍. പത്ത് പവനോളം സ്വര്‍ണ്ണം തട്ടിയെടുക്കാനായി കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം മോഷണമാണെന്ന നിഗമനത്തിലെത്താന്‍ പോലിസിനും കഴിഞ്ഞിട്ടില്ല.
പ്രദേശത്ത് ചെറിയ തോതില്‍ അടക്കാ പാട്ടവും മരുന്ന് തളിക്കലുമൊക്കെയായി ലളിത ജീവിതം നയിച്ചും നാട്ടുകാര്‍ക്കെല്ലാവര്‍ക്കും സുസമ്മതനുമായി കഴിയുന്ന കൊല്ലപ്പെട്ട വാഴയില്‍ ഉമ്മര്‍ സാമ്പത്തികമായി ഇടത്തരക്കാരന്‍ പോലുമായിരുന്നില്ല. മൂന്നു മാസം മുമ്പ് ഇവരുടെ വിവാഹം ഏറ്റവും ലളിതമായി മാതൃകാ രീതിയിലായിരുന്നു മാനന്തവാടിയില്‍ വെച്ച് നടത്തിയത്. ഭാര്യ ഫാത്തിമയുടെ കൈവശം ഉമര്‍ നല്‍കിയ വിവാഹമഹര്‍ ഉള്‍പ്പെടെ പതിമൂന്നോളം പവന്‍ സ്വര്‍ണ്ണം മാത്രമാണുണ്ടായിരുന്നത്. ഇതില്‍ നിന്നും പത്തോളം പവന്‍ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടതായി കരുതപ്പെടുന്നത്. ഇവര്‍ താമസിക്കുന്നതാവട്ടെ ഓട് പാകിയ നാല്മുറികള്‍ മാത്രമുള്ള പഴയ തറവാട്ട് വീട്ടിലുമാണ്. പോലിസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് കാതിലുള്ള കമ്മലൊഴികെ ശരീരത്തിലണിഞ്ഞിരുന്ന ആഭരണങ്ങല്ലാം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
എങ്കിലും കൊലപാതക വര്‍ത്തകേട്ടവരാരും തന്നെ മോഷണത്തിനായി രണ്ട് പേരെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തില്ലെന്ന വിശ്വാസത്തിലാണിപ്പോഴും. തബ്‌ലീഗെ ജമാഅത് പ്രവര്‍ത്തകനായിരുന്നു ഉമറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റങ്ങളില്‍ നാട്ടുകാര്‍ക്കും ഇടപാടുകാര്‍ക്കും ഏറെ മതിപ്പായിരുന്നു. കൊലപാതകം നടത്തിയത് ഏറെ പരിചയസമ്പന്നരാണെന്നാണ് പോലിസ് കരുതുന്നത്. പരിശോധനക്കെത്തിയ പോലീസ് നായ തൊട്ടടുത്ത വീടിന്റെ തോട്ടം വഴി വീടിന് മുകളിലൂടെ കടന്നു പോവുന്ന തേറ്റമല റോഡിലെ ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിലാണ് ചെന്നെത്തിയത്. അടുക്കള ഭാഗത്തും തൊട്ടുത്ത കുളിമുറിയുടെ ഭാഗത്തും മുളക് പൊടി വിതറിയിരുന്നു. മത വിശ്വാസകിളെ ദൈവ ഭക്തിയുള്ളവരാക്കുന്നതിന്റെയും ദുഷ്പ്രവര്‍ത്തികള്‍ നിരുത്സാഹപ്പെടുത്തുന്നതിന്റെയും ഭാഗമായി ഇതര സംസ്ഥനതൊഴിലാളികളുള്‍പ്പടെ പങ്കെടുക്കുന്ന ജമാഅത്തുകള്‍(കൂടിച്ചേരലുകള്‍) വീട്ടില്‍ സംഘടിപ്പിക്കാറുണ്ട്.
മാനന്തവാടി ഡി വൈ എസ് പി കെ ദേവസ്യക്കാണ് അന്വേഷണ ചുമതല. ജില്ലാ പോലിസ് മേധാവി ആര്‍ കറപ്പ സ്വാമിയുടെ നേതൃത്വത്തിലുള്ള വന്‍ പോലിസ് സംഘമാണ് കൊലപാതക വിവരമറിഞ്ഞ് വീട്ടിലെത്തി പരിശോധനകള്‍ നടത്തിയത്. വാര്‍ത്തയറിഞ്ഞ് ജനപ്രതിനിധകളും നാട്ടുകാരും ഒഴുകിയെത്തിയിരുന്നു. മുനീര്‍, അബ്ദുള്ള, ഷാഹിദ എന്നിവരാണ് കോല്ലപ്പെട്ട ഉമറിന്റെ സഹോദരങ്ങള്‍. നാജിയ, ജസ്‌ന, തന്‍ഹ എന്നിവര്‍ ഫാത്തിമയുടെ സഹോദരങ്ങളാണ്.
Next Story

RELATED STORIES

Share it