ക്രിസ്ത്യന്‍ വിവാഹ നിയമ ഭേദഗതി ബില്ല് പാസാക്കാനായില്ല

ന്യൂഡല്‍ഹി: ഇത്തവണ പാര്‍ലമെന്റ് പിരിഞ്ഞത്, വിവാഹമോചനം നേടുന്നതിനു മുമ്പ് ക്രിസ്ത്യന്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു ജീവിക്കേണ്ട കാലാവധി കുറയ്ക്കുന്നതിനുള്ള ബില്ല് പരിഗണിക്കാതെ. ഇതോടെ ബില്ല് പാസാക്കേണ്ട കാലാവധിയും തീര്‍ന്നു.
വിവാഹമോചനം നേടാനാഗ്രഹിക്കുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു ജീവിക്കണമെന്നത് ഒരു വര്‍ഷമാക്കി കുറയ്ക്കുന്നതിനുള്ളതാണ് ബില്ല്. 149 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ മാരേജ് ആക്റ്റ് ഭേദഗതി ചെയ്യുമെന്ന് 2016 മെയില്‍ സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു വിശ്വാസികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹിന്ദു, പാഴ്‌സി, സ്‌പെഷ്യല്‍ മാരേജ് ആക്റ്റുകളില്‍ ഈ കാലാവധി ഒരു വര്‍ഷമാണെന്നിരിക്കെ ഒരു വിഭാഗത്തിനു മാത്രം രണ്ടു വര്‍ഷമാവുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സുപ്രിംകോടതി നിരീക്ഷണം. ആക്റ്റില്‍ ഉടന്‍ ഭേദഗതി വരുത്തണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ക്രിസ്ത്യന്‍ മാരേജ് ആക്റ്റ് ഭേദഗതിക്കുള്ള സര്‍ക്കാര്‍ നീക്കം. വിഷയത്തില്‍ കേന്ദ്ര നിയമ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായവും തേടിയിരുന്നു.
Next Story

RELATED STORIES

Share it