wayanad local

ക്രഷറിലെ മണ്ണിടിച്ചില്‍വിദഗ്ധ പരിശോധന നടത്തും; കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി

കോറോം: മണ്ണിടിച്ചിലുണ്ടായ കോറോം സെന്റ് മേരീസ് ക്രഷറില്‍ ദുരന്തനിവാരണ അതോറിറ്റി പരിശോധന നടത്തുമെന്നു മാനന്തവാടി തഹസില്‍ദാര്‍ എന്‍ ഐ ഷാജു അറിയിച്ചു. മണ്ണിടിച്ചില്‍ സംബന്ധിച്ച പ്രാഥമിക റിപോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. വിദഗ്ധസംഘം സ്ഥലപരിശോധന നടത്തണമെന്ന ശുപാര്‍ശയും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്രഷറിനോട് ചേര്‍ന്നു വീണ്ടും മണ്ണിടിയാനുള്ള സാഹചര്യം കണക്കിലെടുത്ത് രണ്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. നിലവില്‍ ക്രഷറിനും ക്വാറിക്കും ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനം മൂലമുള്ള അപകടസാധ്യതയില്ല. എന്നാല്‍, മണ്ണിടിഞ്ഞ സ്ഥലത്തും ക്വാറിക്കു മുകളില്‍നിന്നു വെള്ളം കുത്തിയൊഴുകുന്നുണ്ട്. ഇതു ഭീഷണി ഉയര്‍ത്തുന്നതാണ്. മണ്ണിടിച്ചിലുണ്ടായിടത്തെ ഒഴുക്കാണ് കൂടുതല്‍ അപകടകരം. കഴിഞ്ഞ മാര്‍ച്ച് 31ന് ക്വാറിയുടെയും ക്രഷറിന്റെയും ലൈസന്‍സ് കാലാവധി അവസാനിച്ചതാണ്. പിന്നീട് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയില്ല. ലൈസന്‍സ് ഇല്ലാതെ ഇവ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു.
ഇതാണ് മണ്ണിടിച്ചിലുണ്ടായപ്പോള്‍ ദുരന്തം ഒഴിവാക്കിയത്. ക്രഷര്‍ പ്രവര്‍ത്തിക്കുന്ന സമയമായിരുനെങ്കില്‍ കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്തുണ്ടാവുമായിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ രണ്ടു ഇതര സംസ്ഥാന തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവരെ ചോദ്യംചെയ്ത പോലിസ് കൂടുതല്‍ ആളുകള്‍ ക്രഷറില്‍ ഉണ്ടായിരുന്നില്ലെന്നു സ്ഥിരീകരിച്ചതായും തഹസില്‍ദാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it