Cricket

കോഹ്‌ലിപ്പടയ്ക്ക് മുന്നില്‍ ഐറിഷ് കടമ്പ

കോഹ്‌ലിപ്പടയ്ക്ക് മുന്നില്‍ ഐറിഷ് കടമ്പ
X


ഡബ്ലിന്‍: ഇന്ത്യയും അയര്‍ലന്‍ഡും തമ്മില്‍ നടക്കുന്ന രണ്ട് മല്‍സര ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായിട്ടുള്ള രണ്ട് മല്‍സരങ്ങളും അയര്‍ലന്‍ഡിലാണ് നടക്കുന്നത്.  അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് മല്‍സരത്തിന് ശേഷം നടക്കുന്ന ട്വന്റി20 പരമ്പരയില്‍ മികച്ച ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കിനെത്തുടര്‍ന്ന് അഫ്ഗാനിസ്താനെതിരായ ടെസ്റ്റ് മല്‍സരം കളിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
യോ യോ ടെസ്റ്റില്‍ കായിക ക്ഷമത തെളിയിച്ച് വെടിക്കെട്ട് ഓപണര്‍ രോഹിത് ശര്‍മയും ഇന്ത്യന്‍  നിരയില്‍ കളിക്കും. അവസാന ഐപിഎല്‍ സീസണില്‍ മോശം പ്രകടനമായിരുന്നു രോഹിത് പുറത്തെടുത്തതെങ്കിലും ഇന്ത്യന്‍ നിരയില്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ഉണ്ടാവുമെന്നാണ് വിവരം. വെടിക്കെട്ട് താരം ശിഖര്‍ ധവാന്‍, എം എസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്. അതേ സമയം ടെസ്റ്റ് ടീം ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്്ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല. സ്പിന്‍ കെണി ഒരുക്കാന്‍ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ഇന്ത്യന്‍ നിരയില്‍ ഇറങ്ങും.
അതേ സമയം എഴുതിത്തള്ളാന്‍ കഴിയാത്ത താരങ്ങളുടെ നിരയാണ് അയര്‍ലന്‍ഡിന്റേത്. കെവിന്‍ ഒബ്രിയാന്‍ എന്ന പരിചയസമ്പന്നനായ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ കളി മികവിലാണ് ടീമിന്റെ പ്രതീക്ഷകള്‍. ഗാരി വില്‍സണ്‍ നയിക്കുന്ന അഫ്ഗാന്‍ നിരയില്‍ ബോയിഡ് റൗങ്കിന്‍, പോര്‍ട്ടര്‍ഫീല്‍ഡ് എന്നിവരെല്ലാം പ്രതിഭ തെളിയിച്ചിട്ടുള്ള താരങ്ങളാണ്. എന്തായാലും ഇംഗ്ലണ്ടിനെതിരായ വമ്പന്‍ പരമ്പരയ്ക്ക് മുമ്പ് വിദേശ മൈതാനത്ത് ഇന്ത്യക്ക് മികച്ച മുന്നൊരുക്ക മല്‍സരം കൂടിയാവും ഇത്. മല്‍സരം രാത്രി 8.30 മുതല്‍ സോണി സിക്‌സ്, സോണി ടെന്‍ 3 ചാനലുകളില്‍.
Next Story

RELATED STORIES

Share it