Flash News

കോവളം കൊട്ടാരം : എല്ലാ നിയമവഴിയും തേടണം- വിഎസ്



തിരുവനന്തപുരം: കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി, സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ, സാധ്യമായ എല്ലാ നിയമവഴികളും തേടണമെന്ന് വി എസ് അച്യുതാനന്ദന്‍. ഇതുമായി ബന്ധപ്പെട്ട് വിഎസ് റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. കോവളം കൊട്ടാരം സ്വകാര്യ ഉടമയ്ക്ക് കൈമാറത്തക്കവിധം നിയമവഴിയിലെ തടസ്സങ്ങളെല്ലാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. കോവളം കൊട്ടാരം കൈമാറാനുള്ള തന്ത്രത്തിന്റെ ഭാഗമായി നടന്ന കള്ളക്കളികള്‍ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു കൊണ്ടുവരാനാവുകയുള്ളൂ വെന്നും വിഎസ് കത്തില്‍ പറഞ്ഞു.അതേസമയം, കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും പൊതുസ്വത്തായി തന്നെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഈ അമുല്യ പൈതൃകസ്വത്ത് സ്വകാര്യ വ്യക്തികളിലേക്ക് പോവുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവരുത്. അറ്റോര്‍ണി ജനറലിന്റെ നേരത്തേയുള്ള ഉപദേശവും ഇപ്പോള്‍ വന്ന അഡ്വക്കറ്റ് ജനറലിന്റെ  ഉപദേശവും പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it