kasaragod local

കോഴിമാലിന്യങ്ങള്‍ നടുറോഡില്‍ തള്ളി: ദുര്‍ഗന്ധം സഹിക്കവയ്യാതെ യാത്രക്കാര്‍

ബദിയടുക്ക: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നുള്ള ജില്ലാ കലക്ടറുടെ പ്രഖ്യാപനത്തിന് പുല്ലുവില. അധികൃതരുടെ പ്രഖ്യാപനത്തെ അവഗണിച്ച് പാതയോരങ്ങളില്‍ അറവ് മാലിന്യം തള്ളുന്നത് സജീവമായി. ചെര്‍ക്കള-ബദിയടുക്ക റോഡിലെ പൊയ്യക്കണ്ടം മായിലങ്കോടി വളവിലെ മുന്ന് സ്ഥലങ്ങളില്‍ ഇരുളിന്റെ മറവിലാണ് മാലിന്യം തള്ളിയത്. രാവിലെ പരിസരവാസികള്‍ക്ക് അസഹ്യമായ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് റോഡില്‍ തള്ളിയ കോഴി അറവ് മാലിന്യങ്ങള്‍ തള്ളിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് മൂലം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. നേരത്തെ മാലിന്യം തള്ളുന്നത് പതിവായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത് വരികയും പരിസരവാസികളുടെ യോഗം വിളിച്ചു ചേര്‍ത്തു മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ സിസി കാമറ സ്ഥാപിക്കുമെന്ന തീരുമാനം എടുത്തിരുന്നു. എന്നാല്‍ തീരുമാനം നടപ്പിലാവാതെ കടലാസില്‍ മാത്രം ഒതുങ്ങുകയായിരുന്നു. അതേ സമയം റോഡില്‍ തള്ളിയ മാലിന്യങ്ങളുടെ മുകളിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി വേണം ഇതു വഴി യാത്ര ചെയ്യുവാന്‍ .മാത്രവുമല്ല കാക്കകളും മറ്റും കൊത്തി വലിച്ചുകൊണ്ടു വരുന്ന മാലിന്യം പലപ്പോഴും കിണറില്‍ വീഴുന്നത് ഭീതിയിലാണ് പരിസരവാസികള്‍.
Next Story

RELATED STORIES

Share it