Flash News

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച്  നാല് മരണം
X


കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ കാറും ലോറിയും  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മലപ്പുറം മീനടത്തൂര്‍ സ്വദേശികളായ വരിക്കോട്ടില്‍ യാഹുട്ടി (65), ഇദ്ദേഹത്തിന്റെ ഭാര്യ നബീസ (56), മകള്‍ സഹീറ (35), മീനടത്തൂര്‍ മീത്തില്‍ പറമ്പ് സെയ്ത് മുഹമ്മദിന്റെ മകന്‍ സൈനുദ്ദീന്‍ (45)  എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. സൈനുദ്ദീന്‍, നമ്പീസ എന്നിവര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മറ്റു രണ്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഇവരുടെ കൂടെ സഞ്ചരിച്ച സഹീറയുടെ മക്കള്‍ ഷിഫിന്‍ (4), ഷസ (7) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it