കോഴിക്കോട്ട് കെഎസ്ആര്‍ടിസി വര്‍ക്‌ഷോപ്പില്‍ തീപ്പിടിത്തം; രണ്ട് ബസ്സുകള്‍ കത്തിനശിച്ചു
BY ajay G.A.G13 Feb 2018 12:36 PM GMT
X
ajay G.A.G13 Feb 2018 12:36 PM GMT
കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ നടക്കാവ് റീജ്യനല്‍ വര്‍ക്‌ഷോപ്പിലുണ്ടായ തീപ്പിടിത്തത്തില്‍ ലേലത്തിനു വച്ച രണ്ട് ബസ്സുകള്‍ കത്തിനശിച്ചു. ഒരു ബസ്സിന് ഭാഗികമായി നാശനഷ്ടമുണ്ടായി. അഗ്‌നിശമന സേനയെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടമൊഴിവാകുകയായിരുന്നു. തലേദിവസം ജീവനക്കാര്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതാണ് തീപ്പിടത്തത്തിന് കാരണമായത്. ശിവരാത്രി അവധിയായതിനാല്‍ ഇന്ന് ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ഓയിലും മറ്റും കലര്‍ന്നതോടെ തീ ആളിപ്പടര്‍ന്ന് സമീപത്തുണ്ടായിരുന്ന ബസ്സുകളിലേക്കും വ്യാപിക്കുകയായിരുന്നു. ബീച്ച് ഫയര്‍ സ്‌റ്റേഷനില്‍ നിന്നുള്ള നാല് യൂണിറ്റ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സ്‌റ്റേഷന്‍ ഓഫിസര്‍ കെ.എം ജോമി, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പി.ഐ ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT