kozhikode local

കോഴിക്കോടിനെ സ്ത്രീ സൗഹൃദ നഗരമാക്കാന്‍ വനിതാ ദിനത്തില്‍ നാഷനല്‍ പെണ്‍- ഡ്രൈവ് ചാലഞ്ച്‌

കോഴിക്കോട്: കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്‌മെന്റിന്റെ ദേശിയ സംരഭകത്വ ഉച്ചകോടിയില്‍ ഫൈനലിസ്റ്റായ കള്‍ട്ടിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ നുറില്‍പരം ചിത്രകാരന്‍മാരെ പങ്കെടുപിച്ചുകൊണ്ട് സംഘടിപിക്കുന്ന നാഷനല്‍ പെണ്‍-ഡ്രൈവ് ചാലഞ്ചി ന്റെ ഉദ്ഘാടനവും പെണ്‍ സൗഹൃദം മുഖ്യ പ്രമേയമാക്കികൊണ്ടുള്ള പെയിന്റിങ് എക്‌സിബിഷനും ഓപ്പണ്‍ ഫോറവും നാളെ ലോക വനിത ദിനത്തില്‍ ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രകാരി കബിത മുഖോധ്യാപയ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് നഗരത്തെ സ്ത്രീ സൗഹൃദം നഗരമാക്കി പ്രഖ്യാപിക്കുന്നതിന്റ ഭാഗമായി ഡല്‍ഹിയിലെ വിമന്‍സ് മാനിഫെസ്റ്റോയും റീച്ച് ഇന്ത്യ ഫൗണ്ടേഷനും സഹോദയ സ്‌ക്കൂള്‍ കോംപ്ലകസും ചേര്‍ന്ന് സംയുക്തമായി ഒരു വര്‍ഷം നിണ്ടുനില്‍ക്കുന്ന ദേശീയ കാംപയിനുംവനിത ദിനത്തില്‍ കബിത മുഖോധ്യായ  ഉദ്ഘാടനം ചെയ്യും.  സാഹിത്യ, സംസ്‌കാരിക, സാമുഹിക മേഖലളിലെ പ്രമുഖരായ സ്ത്രി വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. മെയ് ആദിവാരത്തില്‍ കോഴിക്കോട് നടത്തുന്ന ട്രൈബല്‍ ബിനാലെയുടെ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്യും.
ആദിവാസി പണിയ വിഭാഗത്തിലെ രാജേഷ് അഞ്ചുലന്‍, ലളിത കല അക്കാദമി മുന്‍ മെംബറും വയനാടിലെ മുള്ളുക്യര്‍മ ഗോത്ര വര്‍ഗത്തിപെട്ട എം ആര്‍ രാമേഷ്,ഡല്‍ഹി ജാമിയ മില്ലിയ്യ സെന്‍ഡ്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഗോള്‍ഡ് മെഡലിസറ്റായ ടി ജവേദ് അസ്‌ലം ശബ്‌നം സൈഫി എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയിടുളത്. സാഹിത്യ, സംസ്‌കാരിക, സാമുഹ്യ മേഖലളിലെ പ്രമുഖരായ സ്ത്രി വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 8592813331 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Next Story

RELATED STORIES

Share it