കോണ്‍റാഡ് സാങ്മ അധികാരമേറ്റു

ഷില്ലോങ്: മേഘാലയയുടെ പുതിയ മുഖ്യമന്ത്രിയായി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു. 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഗംഗ പ്രസാദ് ആണു സത്യവാചകം ചൊല്ലിക്കൊടുത്തത്.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്ദ്ര സിങ്, ബിജെപി ദേശീയ വക്താവ് നിതിന്‍ ഗഡ്കരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
60 അംഗ നിയമസഭയില്‍ 34 എംഎല്‍എമാര്‍ സാങ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍പിപിയിലെ 19 എംഎല്‍എമാരും യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആറുപേരും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിലെ നാലംഗങ്ങളും ഹില്‍സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ബിജെപി എന്നീ കക്ഷികളിലെ രണ്ടുവീതം അംഗങ്ങളും ഒരു സ്വതന്ത്രനുമാണു പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
Next Story

RELATED STORIES

Share it