Flash News

'കോണ്‍ട്രാക്ട് രാജ്' നടപ്പാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു : ആനി രാജ

കോണ്‍ട്രാക്ട് രാജ് നടപ്പാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു : ആനി രാജ
X


അടൂര്‍: സ്ഥിരം ജോലി എന്നതില്‍ നിന്ന് താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി എന്ന നിലയിലേക്കുളള കേന്ദ്ര സര്‍ക്കാരിന്റെ റിക്രൂട്ട്‌മെന്റ് പോളിസിയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് എന്‍എഫ്‌ഐഡബ്ല്യു ജനറല്‍ സെക്രട്ടറി ആനി രാജ. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞു വരികയും താല്‍ക്കാലികാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ എണ്ണം കൂടിവരികയുമാണ്. ഇങ്ങനെ തൊഴില്‍ മേഖലയില്‍ 'കോണ്‍ട്രാക്ട് രാജ്' നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാലു വര്‍ഷക്കാലമായി മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മോദി സര്‍ക്കാരിനെ ഉപയോഗപ്പെടുത്തി ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കൊലയാളികള്‍ക്ക് പിന്തുണ നല്‍കുന്ന അപകടകരമായ നിലയിലേക്കാണു ബിജെപി ഭരണത്തിന്റെ പോക്ക്. പാര്‍ലമെന്റിനെ ഉപയോഗപ്പെടുത്തി കോര്‍പറേറ്റുകളെ സഹായിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ആനിരാജ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം എസ് സുഗൈത കുമാരി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it