കോണ്‍ഗ്രസ് പ്രമേയം സിപിഎം ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി വിശാല സഖ്യം വേണമെന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പാസാക്കിയ പ്രമേയം സിപിഎമ്മില്‍ ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പല പാര്‍ട്ടികളിലും പാസാക്കുന്ന പ്രമേയങ്ങള്‍ സിപിഎമ്മില്‍ ചര്‍ച്ച ചെയ്യുന്നത് പതിവാണ്. ബിഎസ്പി-എസ്പി സഖ്യം തുടരുകയാണെങ്കില്‍ അതിനെ സിപിഎം പിന്തുണയ്ക്കുമെന്നും ഇന്നലെ നടന്ന പിബി യോഗത്തിനു ശേഷം യെച്ചൂരി പറഞ്ഞു.
അതേസമയം, ബംഗാള്‍ സംസ്ഥാന സമ്മേളനത്തിലും പാര്‍ട്ടിയുടെ മറ്റ് ആഭ്യന്തര യോഗങ്ങളിലും യെച്ചൂരിയും ബംഗാള്‍ നേതാക്കളും കോണ്‍ഗ്രസ് സഖ്യത്തെ അനുകൂലിക്കുന്നതിനെ പിബി യോഗത്തില്‍ പ്രകാശ് കാരാട്ട് പക്ഷം രൂക്ഷമായി വിമര്‍ശിച്ചു. ഇന്നലെ ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സമാന ചിന്താഗതിയുള്ള ഇതര പാര്‍ട്ടികളുമായി സഹകരിക്കാമെന്ന ഷിംല ചിന്തന്‍ ശിബിരത്തില്‍ എടുത്ത തീരുമാനം അനുസരിച്ചു മുന്നോട്ടുപോകാമെന്നു വ്യക്തമാക്കിയിരുന്നു. ബിജെപിയെ പൊതുശത്രുവായി കണ്ട് മതേതര കക്ഷികളുമായി തിരഞ്ഞെടുപ്പു സഹകരണം വേണമെന്നാണ് സിപിഎമ്മിലെ യെച്ചൂരി പക്ഷത്തിന്റെ വാദം. എന്നാല്‍, കേന്ദ്ര കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച രേഖ വോട്ടിനിട്ടു തള്ളിയിരുന്നു.
ത്രിപുരയിലെ തിരിച്ചടിക്കു കാരണം ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാതിരുന്നതാണെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തി. ഇടത് അനുകൂല വോട്ടുകള്‍ ഇത്തവണ ബിജെപിയിലേക്ക് ഒഴുകിയെന്നും അഭിപ്രായമുയര്‍ന്നു.
Next Story

RELATED STORIES

Share it