Flash News

കോണ്‍ഗ്രസ് - ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു

കോണ്‍ഗ്രസ് - ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു
X




UPDATED

  • ബി എസ് യെദിയൂരപ്പയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു മടങ്ങി

  • ബിജെപി യോഗം ഡല്‍ഹിയില്‍ അല്‍പസമയത്തിനകം

  • അമിത്ഷായുടെ നിര്‍ദേശപ്രകാരം നാല് കേന്ദ്രമന്ത്രിമാര്‍ ബംഗളുരുവിലേക്ക് പുറപ്പെട്ടു


ബംഗളുരു : കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് - ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ജനതാദള്‍ നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദവി നല്‍കി കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണിത്. വാഗ്ദാനം ജെഡിഎസ് സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ദരാമയ്യയും ഇതിനെ അനുകൂലിച്ചിട്ടുണ്ട്.
അതേ സമയം, മറുതന്ത്രങ്ങളുമായി ബിജെപിയും രംഗത്തുണ്ട്. ജെഡിഎസിന്റെ പിന്തുണ തേടി ജെഡിഎസും മുന്നോട്ടുവന്നിരുന്നു. ഗവര്‍ണര്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുവാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കര്‍ണാടക ആര് ഭരിക്കുമെന്ന കാര്യം ഇപ്പോഴും ചോദ്യ ചിഹ്നമായി തുടരുകയാണ്.




Next Story

RELATED STORIES

Share it