Flash News

കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ട് പോയെന്ന് സിദ്ദരാമയ്യ

കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി തട്ടിക്കൊണ്ട് പോയെന്ന് സിദ്ദരാമയ്യ
X

ബംഗളൂരു: നാളെ വിശ്വാസവോട്ട് തേടാനിരിക്കെ ഭൂരിപക്ഷം തികയ്ക്കാന്‍ പെടാപ്പാട് പെടുന്ന ബിജെപി കോണ്‍ഗ്രസ് എംഎല്‍എയെ തട്ടിക്കൊണ്ടുപോയിരിക്കുയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ.  സുപ്രിം കോടതി വിധിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ് ബംഗളൂരുവിലേക്ക് വരും വഴിയാണ് ബിജെപി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. എംഎല്‍എമാരെ കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ട്. ശ്രീരാമുലുവും ജനാര്‍ദ്ദന റെഡ്ഡിയും കോണ്‍ഗ്രസ് എംഎല്‍എമാരെ പ്രലോഭിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ തെളിവുകള്‍ യുക്തമായ സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it