കോണ്‍ഗ്രസ്സില്ലാതെ ബിജെപിയെ ചെറുക്കുക അസാധ്യം
BY kasim kzm22 April 2018 1:57 AM GMT
kasim kzm22 April 2018 1:57 AM GMT
കൊണ്ടോട്ടി: കോണ്‍ഗ്രസ്സുമായി സഖ്യമില്ലാതെ ബിജെപിയെ ചെറുക്കണമെന്നുള്ള വാദം ചോര പൊടിയാതെ ശസ്ത്രക്രിയ നടത്തണമെന്ന് പറയും പോലെയാണെന്ന് ബിനോയ് വിശ്വം. പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ചുള്ള പതാക ജാഥയ്ക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ പരാജയപ്പെടുത്തണം, എല്ലാ മതേതരശക്തികളുമായി ഒന്നിച്ചു പോവണം, പക്ഷേ കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ പാടില്ല എന്നു പറയുന്നത് അസംബ ന്ധമാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച വാചകം പിന്‍വലിച്ചതിനെ സിപിഐ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനകത്തെ ആശയക്കുഴപ്പമാണ് പ്രമേയത്തിലും കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT