Kottayam Local

കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം



കടുത്തുരുത്തി: പുനലൂര്‍-പാലക്കാട് റൂട്ടില്‍ പുതിയതായി ആരംഭിക്കുന്ന പാലരുവി എക്‌സ്പ്രസ് ട്രെയിനിന് കോട്ടയത്തിനും, എറണാകുളത്തിനും ഇടയില്‍ ഒരു സ്ഥലത്തുപോലും സ്റ്റോപ്പ് അനുവദിക്കാതെ എല്ലാ സ്റ്റേഷനേയും അവഗണിച്ച റെയില്‍വേയുടെ ജനദ്രോഹനടപടിയില്‍ പ്രതിഷേധിച്ച് ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. കോട്ടയത്തിനും എറണാകുളത്തിനുമിടയില്‍ മധ്യഭാഗത്തായി വരുന്നതും ജനങ്ങള്‍ക്ക് യാത്രാസൗകര്യം ഉള്ളതുമായ വൈക്കം റോഡിലും കുറുപ്പന്തറയിലും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരുമാസം മുമ്പേ തന്നെ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം സമര്‍പിച്ചിരുന്നെങ്കിലും പരിഗണന നല്‍കാതെ ഒഴിവാക്കിയത് തികച്ചും പ്രതിഷേധാര്‍ഹമാണ്. റെയില്‍വേയുടെ തെറ്റായ നിലപാട് തിരുത്തി യാത്രക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ വൈക്കം റോഡിലും കുറുപ്പന്തറയിലും പാലരുവി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കോട്ടയം, എറണാകുളം സെക്ടറില്‍ പാലരുവി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ തയ്യാറാറാകാതിരുന്ന നടപടിയില്‍ പ്രതിഷേധിച്ചും വൈക്കം റോഡിലും കുറുപ്പന്തറയിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും ഇന്ന്് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചും കൂട്ടധര്‍ണയും നടത്തും.
Next Story

RELATED STORIES

Share it