കോട്ടയം നഗരത്തിലെ ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണം പിടിച്ചു
BY fousiya sidheek24 May 2017 6:33 AM GMT
fousiya sidheek24 May 2017 6:33 AM GMT
കോട്ടയം: നഗരസഭയുടെ മൂക്കിനു തുമ്പിലുള്ള അഞ്ചു ഹോട്ടലുകളില്‍ നിന്നും ഒരു ബേക്കറിയില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി. കേക്ക് മുതല്‍ മുട്ടക്കറി വരെയുള്ള പഴകിയ ഭക്ഷണങ്ങളാണ് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പ്രതിഷേധം വ്യാപകമായപ്പോഴാണ് പരിശോധനയുമായി നഗരസഭ രംഗത്തെത്തിയത്.നഗര ഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന അറേബ്യന്‍, ദുബായ്, ഫുഡ്പാലസ്, സംസം, ആര്യാസ് ഗ്രാന്റ് ഹോട്ടലുകളില്‍ നിന്നും ആര്യാസ് ബേക്കറിയില്‍ നിന്നുമാണു പഴകിയ ഭക്ഷണം പിടികൂടിയതെന്ന് നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീബാ പുന്നന്‍ പറഞ്ഞു. പഴകിയ മീന്‍കറി, ഇറച്ചിക്കറി, മുട്ടക്കറി, പപ്പടം, അച്ചാര്‍ എന്നിവയും പഴകിയ കേക്ക്, കേക്ക് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ക്രീമുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മൂന്നു ഹോട്ടലുകളില്‍ കൂടി പരിശോധിച്ചെങ്കിലും ക്രമക്കേടുകള്‍ ഒന്നും കണ്ടെത്തിയില്ല. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടലുകള്‍ക്കു പിഴയും നോട്ടീസും നല്കി. മാലിന്യ സംസ്കരണ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാത്തതിന്റെ പേരില്‍ മറ്റൊരു നോട്ടീസ് കൂടി പിന്നാലെ നല്‍കാനും തീരുമാനമുണ്ട്. വരും ദിവസങ്ങളിലും പരിശോധന നടത്താനാണ് നഗരസഭാ തീരുമാനം.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT