Kottayam Local

കോട്ടയം ജില്ലയിലും കവര്‍ച്ച : മഞ്ചേരിയില്‍ പിടിയിലായ നാലു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി



ചങ്ങനാശ്ശേരി: മോഷണ ശ്രമത്തിനിടയില്‍ മഞ്ചേരിയില്‍ പിടിയായ നാലു പ്രതികളെ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പോലിസ് കസ്റ്റഡിയില്‍ വാങ്ങി. തേഞ്ഞിപ്പാലം പതിനാലാംമൈല്‍ പാലക്കാട്ടു വീട്ടില്‍ സൈനുദ്ദീന്‍ (38), മഞ്ചേരി കുളത്തൂര്‍ മധുരക്കാട്ടില്‍ എം വിജേഷ് (24), മഞ്ചേരി പെരുവള്ളൂര്‍ മുല്ലപ്പടി പൂങ്ങാട്ടില്‍ മുഹമ്മദു ഷെഫീഖ് (20), മഞ്ചേരി എ ആര്‍ നഗര്‍ പുതുക്കുഴി ഇല്യാസ് (43) എന്നിവരെയാണ് ചങ്ങനാശ്ശേരി സിഐ കെ പി വിനോദിന്റെ നേതൃത്വത്തില്‍ തൃക്കൊടിത്താനം പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ചങ്ങനാശ്ശേരിയിലും ഇവര്‍ മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ പോലിസിനോട് സമ്മതിച്ചിരുന്നു. കഴിഞ്ഞ 24ന് മാടപ്പള്ളി നടക്കാപ്പാടത്തു അടഞ്ഞുകിടന്ന വീടു കുത്തിത്തുറന്നു മോഷണശ്രമം നടത്തിയെങ്കിലും വീടിനുള്ളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നും മോഷ്ടാക്കള്‍ക്കു ലഭിച്ചിരുന്നില്ല.  വീടിനുള്ളില്‍ നിന്ന് കൈയില്‍ കിട്ടയ വസ്തുക്കളുമായി പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വീട്ടില്‍ സ്ഥാപിച്ച സിസിടിവി പ്രതികളുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്നു ഇവര്‍ കാമറ തല്ലിത്തകര്‍ത്തു ഹാര്‍ഡ്ഡിസ്‌ക് മോഷ്ടിച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതില്‍ തൃക്കൊടിത്താനം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇതോടൊപ്പം ചങ്ങനാശ്ശേരിയുടെ സമീപപ്രദേശങ്ങളിലും അടഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചു ഇവര്‍ മോഷണം നടത്തിയെങ്കിലും  മോഷണം നടത്തിയ പ്രദേശം കൃത്യമായി പോലിസിനോട് പറഞ്ഞുകൊടുക്കാന്‍ ഇവര്‍ക്കായിട്ടില്ല. ഇതു പോലിസിനെ കുഴക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ ഇന്നോവ കാര്‍ വാടകക്കെടുത്ത് അടഞ്ഞു കിടക്കുന്ന വീടുകള്‍ കണ്ടെത്തി രാത്രിയില്‍  മോഷ്ടിക്കുകായിരുന്നു പതിവ്. കൂടാതെ എസി സംവിധാനമുള്ള വീടുകളില്‍ നിരവധി തവണ മോഷണം നടത്തിയിട്ടുള്ളതായും  ഇവര്‍ പോലിസിനോട് പറഞ്ഞു. വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവി കാമറ പുറത്തുകൊണ്ടുപോയി പ്രവര്‍ത്തിക്കുന്നതല്ലെന്നു ബോധ്യപ്പെട്ടാല്‍ ആ വീടുകളില്‍ ആളില്ലാ സമയത്തും മോഷണം നടത്തിയിട്ടുണ്ട്. പ്രതികളില്‍ ഒരാളായ സൈനുദ്ദീന്‍ സംസ്ഥാനത്തുടനീളം 34 മോഷണക്കേസില്‍ പ്രതിയായിട്ടുണ്ട്. നിരവധി തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവരുമായി ജയിലില്‍ വച്ചുള്ള സൗഹൃദമാണ് പിന്നീട് ഇവരൊത്തു മോഷണം നടത്താന്‍ കാരണമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it