thrissur local

കോട്ടപ്പുറം സബ്‌സ്റ്റേഷന്‍ പദ്ധതിക്കായി പുതിയ തന്ത്രവുമായി വൈദ്യുതി വിഭാഗം

തൃശൂര്‍: വൈദ്യുതി റഗുലേറ്ററി അതോറിറ്റി അനുമതി നിഷേധിച്ച കോട്ടപ്പുറം 110 കെ.വി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണം ജനാവശ്യമായി ഉയര്‍ത്തികൊണ്ടുവന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ വൈദ്യുതിവിഭാഗം നീക്കം.നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്കു ചോദ്യാവലി നല്‍കി അഭിപ്രായം നേടി സബ്‌സ്റ്റേഷന്‍ അനിവാര്യമായ ജനകീയാവശ്യമാണെന്നു വരുത്തി റഗുലേറ്ററി കമ്മീഷനെ സമ്മര്‍ദത്തിലാക്കാനാണ് നീക്കം.
വൈദ്യുതി വിഭാഗം ചുമതലവഹിക്കുന്ന അസി.സെക്രട്ടറി ഒപ്പിട്ട അഭ്യര്‍ത്ഥനയും ചോദ്യാവലിയും ഉപഭോക്താക്കള്‍ക്ക് നല്‍കി ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്.
കഴിഞ്ഞ മൂന്ന്മാസമായി പടിഞ്ഞാറന്‍ മേഖലയില്‍ കൃത്രിമമായി വോള്‍ട്ടേജ് ക്ഷാമവും പ്രതിസന്ധികളും സൃഷ്ടിച്ചശേഷമാണ് ചോദ്യാവലി നല്‍കിയിട്ടുള്ളത്. വോള്‍ട്ടേജ് ക്ഷാമംമൂലം ഈ പ്രദേശത്തിപ്പോള്‍ എയര്‍ കണ്ടീഷനറുകളും മോട്ടോറുകളും പ്രവര്‍ത്തിപ്പിക്കാനാകാത്ത സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. നിശ്ചിത വോള്‍ട്ടേജ് ഉണ്ടോ, ഗുണനിലവാരമുണ്ടോ, തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുന്നുണ്ടോ, കൂടുതല്‍ കെട്ടിടസമുച്ചയങ്ങള്‍ വന്നിട്ടുണ്ടോ, പുതിയ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കേണ്ടതുണ്ടോ, വൈദ്യുതി വിതരണം പുനക്രമീകരിക്കേണ്ടതുണ്ടോ, ബദല്‍ 110 കെ.വി സബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കാതെ പടിഞ്ഞാറന്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് അഭിപ്രായ സര്‍വ്വെ ലക്ഷ്യം.
ആവശ്യം തള്ളികൊണ്ടുള്ള റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് ചര്‍ച്ച ചെയ്ത 25.1.2018ലെ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനമുസരിച്ചാണ് അഭിപ്രായസര്‍വ്വേയെന്ന് അസി.സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.
പടിഞ്ഞാറന്‍ മേഖലയില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടിട്ടുള്ള വൈദ്യുതി പ്രതിസന്ധി, ചിലവില്ലാതെ എളുപ്പം പരിഹരിക്കാമെന്നാണ് കെ.എസ്.ഇ.ബിയിലെ ടെക്‌നിക്കല്‍ ഡയറക്ടര്‍, ചീഫ് എഞ്ചിനീയര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എന്നിവരുടെ സംഘം വിശദമായി പഠിച്ച റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും 24 പ്രൊമോഷനുകള്‍ ഉള്‍പ്പടെ 28 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മാത്രം ലക്ഷ്യമാക്കി ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ത്തികൊണ്ടുവന്ന 110 കെ.വി. സബ്‌സ്റ്റേഷന് വേണ്ടിയുള്ള ശ്രമം തുടരാനാണ് കോര്‍പ്പറേഷന്‍ നേതൃത്വത്തിന്റേയും തീരുമാനം. സബ്‌സ്റ്റേഷന്‍ തീരുമാനം 2012ല്‍ ഐ.പി.പോള്‍ മേയറായിരിക്കേ ഉണ്ടായതായതിനാ ല്‍ പിന്തുണക്കാനാണ് കോണ്‍ഗ്രസ് പ്രതിപക്ഷ നിലപാട്. “”വന്‍ വികസനപദ്ധതി’’യെ നിലയില്‍ ബി.ജെ.പിയും സബ്‌സ്റ്റേഷന് അനുകൂലമാണ്.നിലവില്‍ 110,66,33 എന്നീ മൂന്ന് സബ്‌സ്റ്റേഷനുകളുള്ള കോ ര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ ശേഷി 65 എം.വി.എ ആണ്. എന്നാല്‍ 36 എം.വി.എ മാത്രമേ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളൂ. ആ നിലയില്‍ വൈദ്യുതി സമൃദ്ധമാണ്. നഗരമെന്നാണ് റഗുലേറ്ററി കമ്മീഷന്റെ നിലപാട്. പുതിയ സബ്‌സ്റ്റേഷന് വേണ്ടിയുള്ള വൈദ്യുതി വിഭാഗത്തിന്റെ കണക്കുകളെല്ലാം കള്ളകണക്കുകളാണെന്ന് ചൂണ്ടികാട്ടിയായിരുന്നു സബ്‌സ്റ്റേഷന്‍ ആവശ്യം വിദഗ്ദസംഘം തള്ളിയിരുന്നത്.
16 ഷീഡറുകളാണ് നഗരത്തിലുള്ളത്. ഇതില്‍ മൂന്നെണ്ണമേ പടിഞ്ഞാറന്‍ മേഖലയിലുള്ളൂ. ഫീഡറുകളുടെ എണ്ണം കൂട്ടി പ്രതിസന്ധി പരിഹരിക്കാമെങ്കിലും റെയില്‍വേ ട്രാക്ക് മൂലം അതു സാധ്യമാകുന്നില്ലെന്ന സാങ്കേതിക വിരുദ്ധ നിലപാടിലാണ് വൈദ്യുതി വിഭാഗം. പടിഞ്ഞാറന്‍ മേഖലയില്‍ 12 എം.വി.എ വൈദ്യുതി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടെന്ന തെറ്റായ കണക്കായിരുന്നു വൈദ്യുതി വിഭാഗം റഘുലേറ്ററി കമ്മീഷന് നല്‍കിയത്. ബോര്‍ഡ് വിദഗ്ദര്‍ അതുപരിശോധിച്ചപ്പോള്‍ 11 എം.വി.എ ആയി. അതില്‍തന്നെ 2.045 എം.വി.എ റെയില്‍വേ ട്രാക്കിന് കിഴക്കുഭാഗത്തുള്ള വന്‍കിട കെട്ടിടങ്ങള്‍ക്കു നല്‍കിയതാണെന്ന് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സീസ് ചാലിശ്ശേരിക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ അസി.സെക്രട്ടറി വിശദീകരിച്ചിരുന്നു. അതായത് പടിഞ്ഞാറന്‍ മേഖലയിലെ യഥാര്‍ത്ഥ ഉപഭോഗം 9 എം.വി.എ മാത്രമാണ്.
പടിഞ്ഞാറന്‍ മേഖലയില്‍ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാനും 110 കെ.വി സബ്‌സ്റ്റേഷന്‍ അനിവാര്യമാക്കാനും റഗുലേറ്ററി കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും കഴിഞ്ഞ മൂന്ന് വര്‍ഷമായി നടത്തിയ നീക്കമായിരുന്നു പടിഞ്ഞാറന്‍ മേഖലയിലെ ഫീഡറില്‍നിന്നു കിഴക്കന്‍മേഖലക്ക് നല്‍കിയ കണക്ഷനുകള്‍ വടക്കേ ബസ് സ്റ്റാന്റിലെ കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് കൂടി ഒരു.എം.വി.എയുടെ താഴെ കണക്ഷന്‍ നല്‍കി പ്രതിസന്ധിക്ക് ആക്കം കൂട്ടാന്‍ തീരുമാനമുണ്ടായതാണെങ്കിലും റോഡ് കട്ടിങ്ങിന് പി.ഡബ്ല്യു.ഡി അനുവദിക്കാത്തതിനാല്‍ നടക്കാതെ പോയതാണ്.
Next Story

RELATED STORIES

Share it