kannur local

കോട്ടക്കുന്ന് ബൈപാസ് വിരുദ്ധ സമരം 50 ദിവസം പിന്നിട്ടു

കാട്ടാമ്പള്ളി: ദേശീയപാത വികസനത്തിന്റെ പേരില്‍ കോട്ടക്കുന്നില്‍ കുടിയിറക്കപ്പെടുന്ന കുടുംബങ്ങളുടെ കുടില്‍ കെട്ടി സമരം 50 ദിവസങ്ങള്‍ പിന്നിട്ടു. സമര പ്പന്തലില്‍ നടന്ന വിപുലമായ ഐക്യദാര്‍ഢ്യ സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി കെ മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. വികസനത്തിന്റെ പേരില്‍ പാവങ്ങളെ തെരുവിലെറിയുന്ന നടപടികള്‍ അധികൃതര്‍ നിര്‍ത്തിവയ്ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പാവങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നവര്‍ വികസന വിരോധികളാണെന്ന ആരോപണം അപലനീയമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്തയച്ച സര്‍ക്കാര്‍ ജനദ്രോഹ നടപടികളില്‍ നിന്ന് പിന്തിരിയണം. വളപട്ടണം ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡ് മെംബര്‍ എ ടിസമീറ, ജമാഅത്തെ ഇസ്്‌ലാമി വളപട്ടണം ഏരിയാ വനിതാ വിഭാഗം കണ്‍വീനര്‍ സി എന്‍ ആമിന സംസാരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ-മണ്ഡലം നേതാക്കളായ കെ കെ ഷുഹൈബ്, ജാബിദ, സുബൈദ, ഫാത്തിമ സംബന്ധിച്ചു. നാജിയ ടീച്ചര്‍ ബൈപാസ് വിരുദ്ധ ഗാനവും ദിയാ ഷീന കവിതാലാപനവും നടത്തി. കര്‍മസമിതി ചെയര്‍മാന്‍ എം എ ഹംസ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എന്‍ എം കോയ, ഖജാഞ്ചി സഹധര്‍മന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it