thrissur local

കോടികള്‍ തട്ടിയ യുവാവ് അറസ്റ്റില്‍



ചാലക്കുടി: സുഗന്ധ വ്യഞ്ജന വ്യാപാരത്തില്‍ പങ്കാളിത്വം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവാവിനെ ചാലക്കുടി പോലിസ് അറസ്റ്റ് ചെയ്തു. കറുകുറ്റി മണവാളന്‍ പോള്‍(46)നെയാണ് ചാലക്കുടി സിഐ വി എസ് ഷാജു അറസ്റ്റ് ചെയ്തത്. മുരിങ്ങൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് പല തവണകളായി ഒരു കോടി 20 ലക്ഷം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. അങ്കമാലിയില്‍ വച്ച് യുവാവുമായി പരിചത്തിലായ പ്രതി തനിക്ക് മലേസ്യയിലും സിംഗപ്പൂരും എക്‌സ്‌പോര്‍ട്ട് ബിസിനസ്സ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് പുതിയതായി തുടങ്ങുന്ന വെയര്‍ ഹൗസിലേക്കും ഓഫിസിലേക്കും പാര്‍ട്ണറെ ആവശ്യമുണ്ടെന്ന് അറിയിച്ചു. തുടര്‍ന്ന് വ്യാജ രേഖകള്‍ കാണിച്ച് 50ലക്ഷം രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവാവിനെ പാര്‍ട്‌നറാക്കി സഹകരണ ബാങ്കില്‍ നിന്ന് പരാതിക്കാരന്റെ വസ്തുവിന്റെ ഈടിന്‍മേല്‍ ഒരു കോടി ഓവര്‍ ഡ്രാഫ്റ്റ് എടുപ്പിച്ചു. തുടര്‍ന്ന് ഈ തുക പലതവണകളിലായി ബിസ്‌നസ്സ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് പ്രതി തന്ത്രപൂര്‍വ്വം കൈക്കലാക്കി. പിന്നീട് ബിസി നസ്സ് സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇംപോര്‍ട്ട് ലൈസന്‍സ് ശരിയിട്ടുണ്ടെന്ന് അറിയിച്ച് മലേസ്യയിലേക്ക് മുങ്ങി. പിന്നീട് നാട്ടിലെത്തിയ പ്രതിയെ കാണാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തന്ത്രപൂര്‍വ്വം മുങ്ങി. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. ബിസ്‌നസ്സില്‍ പങ്കാളിയാകാന്‍ താല്‍പര്യമുണ്ടെന്ന വ്യാജേന പോലിസ് ഫോണില്‍ ബന്ധപ്പെട്ടാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ കൊരട്ടി പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സുബീഷ് മോന്‍, എഎസ്‌ഐമാരായ ടി ബി മുരളീധരന്‍, ടി സി ജോഷി, ക്രൈസ്‌കോര്‍ഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, വി എസ് അജിത് കുമാര്‍, വി യു സില്‍ജോ എന്നിവരുമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it