കോടതികളില്‍ രണ്ടു മാസത്തിനകം ലൈംഗിക അതിക്രമ വിരുദ്ധ കമ്മിറ്റി രൂപീകരിക്കണം

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലാ കോടതികളിലും രണ്ടു മാസത്തിനകം ലൈംഗികാതിക്രമ വിരുദ്ധ കമ്മിറ്റികള്‍ രൂപീകരിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സുപ്രിംകോടതി നിര്‍ദേശം. 2013ലെ നിയമപ്രകാരമുള്ള കമ്മിറ്റികള്‍ എല്ലാ ജില്ലാ കോടതികളിലും രൂപീകരിച്ചുവെന്ന് ഉറപ്പുവരുത്തണമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികപീഡനം തടയുന്നതിനുള്ള ഈ നിയമപ്രകാരം എല്ലാ ജോലിസ്ഥലങ്ങളിലും ഇത്തരം കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതുണ്ട്. ദേശീയ തലസ്ഥാനത്തെ കോടതികള്‍ ഈ സമിതി ഒരാഴ്ചയ്ക്കകം രൂപീകരിക്കണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. ഈ മാസം നാലിനു ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയിലെ അഭിഭാഷകര്‍ വനിതാ അഭിഭാഷകയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കവെയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്.
ജുഡീഷ്യല്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ ഒരു കക്ഷിയും ശ്രമിക്കരുതെന്നും സമാധാനപൂര്‍ണമായ അന്തരീക്ഷം ഡല്‍ഹിയിലും രാജ്യത്താകെയും നിലനില്‍ക്കണമെന്നും കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it