കോച്ച് ഫാക്ടറി: വീണ്ടും മലക്കംമറിഞ്ഞ് കേന്ദ്രം

ന്യൂഡല്‍ഹി: പാലക്കാട്ടെ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി പുതിയൊരു പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് റെയില്‍വേ മന്ത്രാലയം.
എംപിമാരായ എം ബി രാജേഷ്, എ സമ്പത്ത് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയായി റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹൈന്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് അറിയിച്ചത്.
കോച്ച് നിര്‍മാണത്തിനായി പുതിയ ഫാക്ടറികള്‍ നിര്‍മിക്കാനോ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുന്നതിനോ സമീപഭാവിയില്‍ ആലോചിക്കുന്നേയില്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കഴിഞ്ഞമാസം 23ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ നേരിട്ടുകണ്ട് നിവേദനം നല്‍കിയപ്പോള്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും യാഥാര്‍ഥ്യമാക്കുമെന്നുമായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉറപ്പു നല്‍കിയത്.
Next Story

RELATED STORIES

Share it