Flash News

കൊല്ലാനല്ല, കാലു വെട്ടാനാണ് ചെന്നത്; സിപിഎം നേതൃത്വത്തിന് അറിയാം- പ്രതികളുടെ മൊഴി

കൊല്ലാനല്ല, കാലു വെട്ടാനാണ് ചെന്നത്; സിപിഎം നേതൃത്വത്തിന് അറിയാം- പ്രതികളുടെ മൊഴി
X
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം പാര്‍ട്ടി അറിഞ്ഞെടുത്ത തീരുമാനമായിരുന്നെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാലു വെട്ടാനായിരുന്നു ഉദ്ദേശമെന്നും പ്രതികളുടെ മൊഴി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു എന്നീ ഇടതു സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു പേരാണ് കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.



സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി ആകാശ്, റിജിന്‍രാജ് എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.എടയന്നൂരില്‍ നടന്ന സംഘര്‍ഷങ്ങളുടെ ബാക്കിയായിരുന്നു കൊലപാതകം. എടയന്നൂരില്‍ ഇക്കാര്യം ചെയ്യാന്‍ പ്രവര്‍ത്തകര്‍ എടയന്നൂരില്‍ ഇല്ലാത്തതിനാല്‍ തില്ലങ്കരിയില്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. എന്നാല്‍ വെട്ടിയ ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മുമ്പോട്ട് വരാതിരുന്നതിനെ തുടര്‍ന്ന രക്തം വാര്‍ന്ന് ഷുഹൈബ് മരിക്കുകയായിരുന്നെന്നാണ് ഇവര്‍ നല്‍കിയ മൊഴി.
കൊലയാളി സംഘത്തിന്റെ നീക്കം രണ്ടു പ്രാദേശി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സിപിഎം പ്രാദേശിക നേതൃത്വത്തിന് അറിയാമായിരുന്നെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരാണ് പദ്ധതി തയ്യാറാക്കിയതെന്നും പ്രതികള്‍ മൊഴി നല്‍കി. സിപിഎമ്മിന്റെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നും പ്രതികള്‍ മൊഴി നല്‍കി.
Next Story

RELATED STORIES

Share it