കൊല്ലത്ത് അനന്തപുരി എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം

കൊല്ലം: ചെന്നൈ എഗ്മോറില്‍ നിന്നു കൊല്ലത്തേക്ക് വന്ന അനന്തപുരി എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം. എന്‍ജിന്‍ ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഉച്ചയ്ക്ക് 1.05ന് എത്തേണ്ട ട്രെയിന്‍ വൈകിയാണ് കൊല്ലത്തെത്തിയത്. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലെത്തുമ്പോള്‍ എന്‍ജിനുള്ളില്‍ നിന്നു തീപ്പൊരിയും പുകയും ഉണ്ടാവുകയായിരുന്നു. പുക ശ്രദ്ധയില്‍പ്പെട്ട ലോക്കോപൈലറ്റ് എന്‍ ശ്രീനിവാസന്‍ ഉടനെ ട്രെയിന്‍ നിര്‍ത്തി. ലോക്കോപൈലറ്റും അസിസ്റ്റന്റ് ലോക്കോപൈലറ്റ് നിഥിന്‍രാജും ചേര്‍ന്ന് എന്‍ജിന്‍ റൂമിലുണ്ടായിരുന്ന ഫയര്‍ എസ്റ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീ പടരുന്നത് തടഞ്ഞു.
എന്‍ജിനുള്ളിലെ ഇലക്ട്രിക്കല്‍ ബ്രേക്കിങ് ഉപകരണമായ ട്രാന്‍സ്‌ഫോമറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണമായതെന്നാണ് റെയില്‍വേ അധികൃതരുടെ പ്രാഥമിക നിഗമനം. ട്രെയിനില്‍ യാത്രക്കാരെ ഉടന്റെയില്‍വേ പോലിസ് പുറത്തെത്തിച്ചു. മറ്റൊരു എന്‍ജിന്‍ ഉപയോഗിച്ചാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു.
Next Story

RELATED STORIES

Share it