Kollam Local

കൊല്ലത്തിന്റെ ആഘോഷമായി മല്‍സ്യോല്‍സവം; പ്രദര്‍ശനം ഇന്നുകൂടി



കൊല്ലം: മല്‍സ്യമേഖലയുമായി ബന്ധപ്പെട്ട വേറിട്ട കാഴ്ച്ചകളും അറിവുകളും രുചികളും ഒരു കുടക്കിഴിലാക്കിയ മല്‍േസ്യാല്‍സവം കൊല്ലം നഗരത്തിന്റെ ആഘോഷമായി മാറി. രണ്ടാം ദിവസമായ ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ പ്രദര്‍ശനത്തിന് വന്‍ തിരക്ക് അനുഭവപ്പെട്ടു.  പ്രദര്‍ശനം ഇന്ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്. അലങ്കാര മല്‍സ്യങ്ങളുടെയും വളര്‍ത്തു മല്‍സ്യങ്ങളുടെയും നൂതന മല്‍സ്യകൃഷി രീതികളുടെയും പ്രദര്‍ശനം കാണാനും മൂല്യ വര്‍ധിത മല്‍േസ്യാല്‍പന്നങ്ങള്‍ വാങ്ങുന്നതിനും മല്‍സ്യവിഭവങ്ങളുടെ രുചിയറിയുന്നതിനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആളുകള്‍ പീരങ്കി മൈതാനിയിലെത്തുന്നുണ്ട്. മല്‍സ്യമേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സാഫ് ഗ്രൂപ്പുകളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ട്.സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ), കേരള സ്‌റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഏജന്‍സി(ഫിര്‍മ), ജലകൃഷി വികസന ഏജന്‍സി(അഡാക്) തുടങ്ങിയവയുടെ സ്റ്റാളുകള്‍ കേട്ടറിവിലുള്ള മത്സ്യങ്ങളെ നേരിട്ടു കാണുന്നതിന് അവസരമൊരുക്കുന്നു. മത്സ്യഫെഡിന്റെ സ്റ്റാളില്‍ ഫിഷ് പുട്ട്, പ്രോണ്‍ പുട്ട്, മീന്‍ ദോശ, ഫിഷ് കട്‌ലറ്റ് തുടങ്ങിയ സ്‌പെഷ്യല്‍ വിഭവങ്ങള്‍ സന്ദര്‍ശകരെ പുതിയ രുചി അറിയിക്കുന്നു. സാഫിന്റെ തീരമൈത്രി ഭക്ഷണശാലയിലെ വിപുലശേഖരത്തില്‍ ഞണ്ട്, കല്ലുമ്മേക്കായ, കണവ തുടങ്ങിയ വിഭവങ്ങളുമുണ്ട്. മല്‍സ്യം ഉപയോഗിച്ച് തയ്യാറാക്കിയ സ്‌നാക്‌സ് ഇനങ്ങളാണ്  തീരദേശ വികസന കോര്‍പറേഷന്റെ  ഫിഷ്‌മേഡ് ബ്രാന്‍ഡ് സ്റ്റാളിനെ ശ്രദ്ധേയമാക്കുന്നത്. ഫിഷ് ലോലിപ്പോപ്പ്, ഫിഷ് റോള്‍, ബര്‍ഗര്‍, സമൂസ, കട്‌ലറ്റ് തുടങ്ങി പത്തിനങ്ങളാണ് ഇവിടെയുള്ളത്. കോര്‍പ്പറേഷന്റെ ഡ്രിഷ് കേരള ബ്രാന്‍ഡ് സ്റ്റാളിലെ 13 ഇനം റെഡി ടു കുക്ക് ഉണങ്ങിയ മത്സ്യവിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഇതിനുപുറമെ ഏഴിനം അച്ചാറുകളും ഇവിടെ വില്‍പ്പനയ്ക്കുണ്ട്. മല്‍സ്യമാലിന്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവവളം അമിത വണ്ണം കുറയ്ക്കുന്നതിന് ഉപകരിക്കുന്ന കെറ്റോണ്‍ ക്യാപ്‌സൂളുകള്‍, മീന്‍ അച്ചാറുകള്‍ തുടങ്ങിയവയ്ക്കു പുറമെ പച്ചമീന്‍ ഇനങ്ങളും മല്‍സ്യഫെഡ് അവതരിപ്പിച്ചിരിക്കുന്നു.   മല്‍േസ്യാല്‍പന്നങ്ങള്‍, അച്ചാറുകള്‍, വെളിച്ചെണ്ണ, സ്‌കൂള്‍ ബാഗുകള്‍, മെഴുകുതിരി, തുണിത്തരങ്ങള്‍ തുടങ്ങിയവയുമായി ജില്ലയിലെയും മറ്റു ജില്ലകളിലെയും സാഫ് യൂനിറ്റുകളും പങ്കുചേരുന്നു. മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്,  മല്‍സ്യകൃഷി വികസന ഏജന്‍സി, പത്തനംതിട്ട, കൊല്ലം ഫിഷറീസ് വകുപ്പ് ഓഫിസുകള്‍, ആത്മ എന്നിവയും മേളയിലുണ്ട്. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ സ്റ്റാളിലെത്തുന്നവര്‍ക്ക് ഷെല്ലിങ്, പീലിങ്, ഗ്രേഡിങ് ജോലികള്‍ നേരിട്ട് കാണാനും ഗുണനിലവാരമുള്ള കശുവണ്ടി സ്വന്തമാക്കാനും അവസരമുണ്ട്. നാടന്‍ തോട്ടണ്ടിയുടെ ഏഴു ഗ്രേഡുകളാണ് കാപ്പെക്‌സ് സന്ദര്‍ശകര്‍ക്കായി അവതരിപ്പിക്കുന്നത്. ലഖ്‌നൗവിലെ നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്‌സ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രകള്‍ച്ചറല്‍ റിസര്‍ച്ച്, കേരഫെഡ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരായ ബോധവത്കരണ മേഖലിയില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ആഗോള ശ്രംഘലയായ റിയാക്ട് തുടങ്ങിയവയുടെ സ്റ്റാളുകളും മല്‍േസ്യാല്‍സവത്തിലുണ്ട്.
Next Story

RELATED STORIES

Share it