palakkad local

കൊല്ലങ്കോട് വില്ലേജ് ഓഫിസിന് മുന്നില്‍ രാപ്പകല്‍ സമരം.

കൊല്ലങ്കോട്: പട്ടിക വര്‍ഗവിഭാഗത്തല്‍പ്പെട്ട  പാറ വേങ്ങപ്പാറ ആമൂര്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ ഇരവാലന്‍ കുടുംബങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാരോപിച്ച് കൊല്ലങ്കോട് വില്ലേജ് രണ്ട് ഓഫീസിന് മുന്നില്‍ കുടില്‍ കെട്ടി രാപ്പകല്‍ സമരം.
മലയോര മേഖലയായ എലവഞ്ചേരി കൊല്ലങ്കോട് പഞ്ചായത്തിലെ പുത്തമ്പാടം പറത്തോട് ചാത്തമ്പാറ മാത്തൂര്‍ തോട്ടം കൊടുകപട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ് കേരള സംസ്ഥാന പട്ടികവര്‍ഗ്ഗ മഹാസഭ ചിറ്റൂര്‍ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം.  കൊല്ലങ്കോട് സബ്ബ് ട്രഷറി ഭാഗത്തു നിന്നു പ്രതിഷേധ പ്രകടനവുമായി കൊല്ലങ്കോട് ടൗണിലൂടെ കടന്ന് വില്ലേജ് ഓസീസിലെത്തിയ പ്രകടനവും സമരവും പരിസ്ഥിതി പ്രവര്‍ത്തക ബള്‍ക്കീസ് ബാനു സമരം ഉദ്ഘാടനം ചെയ്തു.
കെഎസ്പിഎംഎസ് ചിറ്റൂര്‍ താലൂക്ക്  പ്രസിഡന്റ് മാത്തൂര്‍ മണികണ്ഠന്‍ അധ്യക്ഷതവഹിച്ചു.  സെക്രട്ടറി വി രാജു, സാമൂഹിക പ്രവര്‍ത്തകന്‍ ഡോ: ജയന്‍ കടപ്പാറ ഊരുമൂപ്പന്‍ സി വേലായുധന്‍ സമരസമിതി നേതാക്കളായ രമ്യ ഐശ്വര്യ കെ എസ് പിഎംഎസ് സംസ്ഥാന കമ്മറ്റി അംഗംസജീവന്‍  കള്ളിച്ചിത്ര സെക്രട്ടറി പി കെ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
അതേ സമയം വൈകീട്ട് 6.30തോടെ ചിറ്റുര്‍ തഹസില്‍ദാര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. വിഷയം സംബന്ധിച്ച് ഇന്നു 11ന് ചിറ്റുര്‍ താലൂക്കോഫില്‍ പ്രതിഷേധക്കാരുമായി  ചര്‍ച്ച നടത്തുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it