palakkad local

കൊലപാതകക്കേസ്: 17കാരന് ഒരു വര്‍ഷം സ്‌പെഷ്യല്‍ ഹോമില്‍ കൗണ്‍സലിങ്

പാലക്കാട്:  കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയില്‍ ബൈക്ക് യാത്രയ്ക്കിടെ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളിലുള്‍പ്പെട്ട 17 കാരനെ ഒരു വര്‍ഷം തൃശൂര്‍ സ്‌പെഷ്യല്‍ ഹോമില്‍ താമസിപ്പിച്ച് കൗണ്‍സിലിങ് ഉള്‍പ്പെടെ സ്വഭാവ പരിഷ്‌കരണ പരിശീലനങ്ങള്‍ നല്‍കാന്‍ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പള്‍ മജിസ്‌ട്രേറ്റ് കെ ബി വീണ, അംഗങ്ങളായ ഡോ.ഏലിയാമ്മ സിസിലി എന്നിവര്‍ ഉത്തരവിട്ടു. 2011 നവംബര്‍ 14 നാണ് കേസിനാസ്പദമായ സംഭവം. പടിഞ്ഞാറെ മുറി സുബ്രഹ്മണ്യന്റെ മകന്‍ പ്രദീപ് കുമാറിനെയാണ് കുലുക്കപ്പാറയിലുളള ശ്മശാനത്തിന് സമീപം റോഡില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ 17 കാരനൊപ്പം ഉള്‍പ്പെട്ടിരുന്ന ശിവമണി, സജിത്ത് എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ശിവമണിയുടെ സഹോദരന്‍ ശിവപ്രകാശിനെ സംഭവത്തിന് ഒരു വര്‍ഷം മുമ്പ്,  മരിച്ച പ്രദീപ് കൂമാര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് അന്വേഷണത്തില്‍ വെളിപ്പെട്ടത്.  ചിറ്റൂര്‍ സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രോസിക്യൂഷനുവേണ്ടി സീനിയര്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രേം നാഥ് ഹാജരായി.  മുതിര്‍ന്ന പ്രതികളുടെ വിചാരണ പാലക്കാട് ജില്ലാ കോടതിയില്‍ നടക്കുകയാണ്.
Next Story

RELATED STORIES

Share it