കൊലപാതകം; ജാര്‍ഖണ്ഡ് മുന്‍മന്ത്രിക്ക് ജീവപര്യന്തം
BY kasim kzm4 July 2018 4:10 AM GMT
kasim kzm4 July 2018 4:10 AM GMT
റാഞ്ചി: അധ്യാപകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജാര്‍ഖണ്ഡ് മുന്‍മന്ത്രി ഇനോസ് ഇക്കയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1.65 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 30ന് ഇക്ക കുറ്റക്കാരനാണെന്ന് അഡീഷനല്‍ ജില്ലാ ജഡ്ജി നീരജ് കുമാര്‍ ശ്രീവാസ്തവ കണ്ടെത്തിയിരുന്നു. അധ്യാപകനായ മനോജ്കുമാറിനെ 2014 നവംബര്‍ 26ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കോലിബറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സാമാജികനാണ് ഇക്ക. അര്ജുന് മുണ്ട, മധു കോഡ, ഷിബു സോറന് എന്നീ സര്‍ക്കാരുകളില്‍ ഇദ്ദേഹം മന്ത്രിയായിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT