കൊണ്ടോട്ടിയില്‍ കിഡ്സ് പാര്‍ക്കുകള്‍ ഒരുങ്ങി
BY kasim kzm8 July 2018 3:37 AM GMT
kasim kzm8 July 2018 3:37 AM GMT
കൊണ്ടോട്ടി: മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായുള്ള കിഡ്സ് പാര്‍ക്കുകളുടെ മണ്ഡലംതല ഉദ്ഘാടനം നെടിയിരുപ്പ് ചിറയില്‍ ജിഎംയുപി സ്കൂളില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു. ഒരു എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു പൊതുവിദ്യാലയങ്ങള്‍ക്കു കിഡ്സ് പാര്‍ക്ക് നിര്‍മിച്ചുനല്‍കുന്ന പദ്ധതി സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നു എംപി പറഞ്ഞു. ഉല്‍സവാന്തരീക്ഷത്തില്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ടി വി ഇബ്രാഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് സി നാടിക്കുട്ടി നിര്‍വഹിച്ചു. ഔഷധ സസ്യ തോട്ട ഉദ്ഘാടനം നഗരസഭ വൈസ്ചെയര്‍പേഴ്സണ്‍ പാലക്കല്‍ ഷറീനയും വാട്ടര്‍ പ്യൂരിഫയര്‍ ഉദ്ഘാടനം സ്ഥിരംസമിതി ചെയര്മാന് യു കെ മമ്മദിശയും നിര്‍വഹിച്ചു. എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാ വിജയികളെ നഗരസഭ സ്ഥിരംസമിതി ചെയര്മാന് പിഅഹമ്മദ് കബീര്‍ ആദരിച്ചു. ലൈബ്രറി പുസ്തക ശേഖരണോദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ വി പി സുഹറാബി നിര്‍വഹിച്ചു. നഗരസഭ അംഗങ്ങളായ അഡ്വ.കെ കെ സമദ്, പി എന്‍ മോതി, കെ സി ഷീബ, എ പി അബ്ദുറഹിമാന്, കെ പി ഖദീജ, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഫാത്തിമ നസ്റീന, എഇഒ കെ ആശിഷ്, ബിപിഒ എം പി ദിലീപ് കുമാര്‍, പിടിഎ പ്രസിഡന്റ് പി അലവി ഹാജി, പ്രാധാനാധ്യാപകന്‍, എന്‍ എം അബ്ദുല്‍ റഷീദ്, എസ്എംസി ചെയര്മാന് വി പി സിദ്ധീഖ് സംസാരിച്ചു.
മണ്ഡലത്തിലെ എട്ട്് പ്രൈമറി വിദ്യാലയങ്ങളിലാണ് ടി വി ഇബ്രാഹീം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 46.50 ലക്ഷം രൂപ ചെലവഴിച്ച് കിഡ്സ് പാര്‍ക്ക് നിര്‍മിച്ചത്. ചിറയില്‍ സ്കൂളിനൊപ്പം വിവിധ പഞ്ചായത്ത്, നഗരസഭാ പരിധിയിലെ ജിഎംയുപി സ്കൂള്‍ മേലങ്ങാടി, ബഡ്സ് സ്പെഷ്യല്‍ സ്കൂള്‍ ചെറുകാവ്, ജിഎംഎല്‍പി സ്കൂള്‍ തടത്തില്‍പറമ്പ്, ജിഎംഎല്‍പി സ്കൂള്‍ പരതക്കാട്, ജിഎല്‍പി സ്കൂള്‍ പൊാട്, ജിഎല്‍പി സ്കൂള്‍ കാരാട്, ജിഎംഎല്‍പി സ്കൂള്‍ മപ്രം എന്നിവിടങ്ങളിലും കിഡ്സ് പാര്‍ക്ക് നിര്‍മിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം പൂന്തോട്ടത്തോടൊപ്പം പാര്‍ക്കില്‍ സീസോ, ഊഞ്ഞാല്, ഗോള്‍സിങ്ങ്, ഡബിള്‍ സിങ്ങ്, ഗ്യാങ്ങ് സിങ്ങ്, കോര്‍ണര്‍ സിറ്റിങ്ങ് ഉള്‍പ്പെടെ സൗകര്യങ്ങളുണ്ടാവും. വിവിധ ഘട്ടങ്ങളിലായി മണ്ഡലത്തിലെ മുഴുവന്‍ പ്രൈമറി സ്കൂളുകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നു ടി വി ഇബ്രാഹീം എംഎല്‍എ അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ കുറവുള്ള വിദ്യാലയങ്ങളില്‍ കെട്ടിട നിര്‍മാണം, യാത്രാ സൗകര്യത്തിനുവേണ്ടി സ്കൂള്‍ ബസ്, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ഏകീകൃത പെയിന്റിങ്, ഗുണമേന്മ വര്‍ധനയ്ക്ക്് ബോധവല്കരണ-പരിശീലന പരിപാടികള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിലും സംസ്ഥാന സര്‍ക്കാറിന്റെ വിവിധ പദ്ധതികളിലും ഉള്‍പ്പെടുത്തി 30.34 കോടി രൂപ സ്കൂള്‍ കെട്ടിട നിര്‍മാണത്തിന് ലഭ്യമാക്കി. 2016-2017 സാമ്പത്തിക വര്‍ഷം 6 സ്കൂളുകള്‍ക്കും 2017-18 വര്‍ഷം 8 സ്കൂളുകള്‍ക്കും ബസ്സുകള്‍ അനുവദിച്ചു.
മണ്ഡലത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തിരുന്നു.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT