കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പു കേസ്: മുന്‍ ഉടമകളെ കക്ഷി ചേര്‍ത്തു
BY kasim kzm4 Sep 2018 1:07 AM GMT
kasim kzm4 Sep 2018 1:07 AM GMT
കൊച്ചി: ഇടുക്കി എംപി ജോയ്സ് ജോര്‍ജും കുടുംബവും ആരോപണ വിധേയരായ കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പു കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഭൂമിയുടെ മുന്‍ ഉടമകളെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. കേസിലെ കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാമെന്ന മുന്‍ ഉത്തരവിനെ ചോദ്യംചെയ്ത് എന്‍ കെ ബിജു സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജി പരിഗണിക്കുമ്പോഴാണു കോടതി നിര്‍ദേശം. ഭൂമി നഷ്ടപ്പെട്ടെന്ന് ഹരജിക്കാരന് പറയുന്ന ആളുകള്‍ ഇങ്ങനെയുള്ള മൊഴി ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ 164ാം വകുപ്പു പ്രകാരം മജിസ്ട്രേറ്റിന് നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ മൊഴികളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിഗണിച്ച കോടതി എന്തു വാദമാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നതെന്നു ചോദിച്ചു. ഹരജിക്കാരുടെ വാദത്തില്‍ വ്യക്തതയില്ല. അതിനാല്‍ ഭൂമിയുടെ മുന്‍ ഉടമകളെ തന്നെ കേസില്‍ കക്ഷി ചേര്‍ക്കുകയാണെന്നു കോടതി വ്യക്തമാക്കി.
Next Story
RELATED STORIES
പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഅതിരുകടന്ന രാഷ്ട്രീയ കോമാളിത്തം
15 Nov 2023 12:08 PM GMTആശുപത്രിക്ക് ബോംബിട്ടതാര്...?; തെളിവുകള്‍ നിരത്തി യുഎസ് ആയുധ വിദഗ്ധന്‍
20 Oct 2023 1:01 PM GMTഭരണകൂടം ചിന്തിയ ചോരയുടെ കണക്ക് ചോദിക്കുന്ന വാസുവേട്ടന്...!
15 Sep 2023 3:11 PM GMT