കൊച്ചുവേളി- ബാനസ്‌വാടി ട്രെയിന്‍ സര്‍വീസ് ഫഌഗ്ഓഫ് ചെയ്

തുതിരുവനന്തപുരം: പുതുതായി ആരംഭിച്ച കൊച്ചുവേളി-ബാനസ്‌വാടി-കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല) അല്‍ഫോണ്‍സ് കണ്ണന്താനം ഫഌഗ് ഓഫ് ചെയ്തു. കേരളത്തിനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് പ്രതിദിനം 3000ഓളം ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹംസഫര്‍ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് സൗകര്യപ്രദമാവും. ഹംസഫര്‍ എക്‌സ്പ്രസ് പ്രതിദിന സര്‍വീസ് ആക്കണം, ബാനസ്‌വാടിയില്‍ നിന്ന് ബംഗളൂരു കന്റോണ്‍മെന്റ് വരെ സര്‍വീസ് ദീര്‍ഘിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ സമ്പത്ത് എംപി, ഒ രാജഗോപാല്‍ എംഎല്‍എ, കരിക്കകം വാര്‍ഡ് കൗണ്‍സിലര്‍ ഹിമ സിജി, തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ശിരീഷ്‌കുമാര്‍ സിന്‍ഹ, അഡീഷനല്‍ ഡിവിഷനല്‍ മാനേജര്‍ പി ജയകുമാര്‍ പങ്കെടുത്തു.
വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.05ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 10.45ന് ബാനസ്‌വാടിയില്‍ (ബംഗളൂരു) എത്തും. ട്രെയിനിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ബംഗാര്‍പേട്ട്, വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. തിരിച്ച് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബാനസ്‌വാടിയില്‍ നിന്ന് വൈകീട്ട് ഏഴിന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍. 16320) ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതിന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തും. ഈ ട്രെയിനിന് കൃഷ്ണരാജപുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാവും. ഈ ട്രെയിനുകളില്‍ എസി ത്രീടയര്‍ കോച്ചുകളാണ് ഉള്ളത്.
Next Story

RELATED STORIES

Share it