കൊക്കൂണ്‍ 2018ന് കൊച്ചിയില്‍ തുടക്കം

കൊച്ചി: സൈബര്‍ സുരക്ഷയ്ക്കായി കേരള പോലിസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ 2018ന് കൊച്ചിയില്‍ തുടക്കമായി. സൈബര്‍ സുരക്ഷയും സൈബര്‍ലോകത്തെ ഭാവിയും ചര്‍ച്ചചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള കോണ്‍ഫറന്‍സിന്റെ 11ാം പതിപ്പ് റോബോട്ടായ ഇന്‍കര്‍ സാന്‍ബോട്ടാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യാതിഥിയായിരുന്നു.
2007ല്‍ ആദ്യ കോണ്‍ഫറന്‍സ് ആരംഭിക്കുമ്പോള്‍ 200ല്‍ താഴെ പ്രതിനിധികളാണു പങ്കെടുത്തത്. എന്നാല്‍, ഇന്നു രാജ്യാന്തരതലത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 1000ലധികം പ്രതിനിധികളാണു പങ്കെടുക്കുന്നത്. ഇതുതന്നെ കൊക്കൂണിന് ലഭിക്കുന്ന പ്രാധാന്യമാണെന്ന് ഡിജിപി പറഞ്ഞു.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പ്രതിരോധം നല്‍കാന്‍ ഇത്തരത്തിലുള്ള കോണ്‍ഫറന്‍സുകള്‍ നല്‍കുന്ന പിന്‍ബലം ശക്തമാണെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫിസറും തിരുവനന്തപുരം റേഞ്ച് ഐജിയുമായ മനോജ് എബ്രഹാം പറഞ്ഞു. സമ്മേളനം ഇന്നു സമാപിക്കും.

Next Story

RELATED STORIES

Share it