kozhikode local

കൈയേറ്റങ്ങള്‍ക്കെതിരേ കൈകോര്‍ത്ത്; കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും സൗത്ത് ബീച്ച് സംരക്ഷണ സമിതിയും

കോഴിക്കോട്: സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായ സൗത്ത് ബീച്ച് വലിയങ്ങാടി ചുങ്കം ജംഗ്ഷനിലെ എല്ലാ വിധ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുകയും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടും മറ്റും വെച്ചു കെട്ടിയ അനധികൃത ഷെഡുകളും, ഉന്തുവണ്ടി, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്നിരുന്ന പെട്ടിക്കടകള്‍, പ്രാവ് വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവയും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഗോപകുമാറിന്റെ നിര്‍ദേശ പ്രകാരം പൊളിച്ചുമാറ്റി.  കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും സൗത്ത് ബീച്ച് സംരക്ഷണ സമിതിയും ചേര്‍ന്ന് ചുങ്കം ജംഗ്ഷനില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന കേന്ദ്രങ്ങള്‍ എടുത്തു മാറ്റിയത്. കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  കെ വി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം എന്‍ ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്—പെക്ടര്‍ കെ പി രമേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി പി പ്രകാശ് നേതൃത്വം നല്‍കി.
കൗണ്‍സിലര്‍ കുമാരി ശ്രീകല പങ്കെടുത്തു. സൗത്ത് ബീച്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ വിമല്‍ പി റാഡിയ, വൈസ് ചെയര്‍മാന്‍ കെ എസ് അരുണ്‍ദാസ്, ജനറല്‍ കണ്‍വീനര്‍ സന്നാഫ് പാലക്കണ്ടി,  പി ടി  ആസാദ്, എ വി സക്കീര്‍ ഹുസൈന്‍, എം ആര്‍ രാജേശ്വരി ,അഡ്വ.ശ്രീജിത്ത്, ബി വി  മുഹമ്മദ് അശറഫ്, പി എന്‍ വലീദ,് കെ വി സുല്‍ഫീക്കര്‍ എസ് പി സലിം, അമീര്‍ എ ടി, മുഹമ്മദ് സാലിഹ് പി വി, ഐ പി ഉസ്മാന്‍ കോയ, കെ എം നിസാര്‍, സി ഇ വി അബ്ദുല്‍ ഗഫൂര്‍, അഫ്തര്‍ അറക്കലകം, റസാഖ് കിണാശേരി, ഒ അബ്ദുല്‍ അസീസ് എന്നിവരും കോര്‍പ്പറേഷന്‍ ജീവനക്കാരോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വരും ദിവസങ്ങളിലും ശുചീകരണ പ്രവൃത്തികളും അനധികൃത റോഡ് കൈയ്യേറ്റങ്ങള്‍ക്കുമെതിരെയുള്ള നടപടികളും തുടരുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പറയുന്നു.
Next Story

RELATED STORIES

Share it