palakkad local

കൈക്കൂലി; ആറുലക്ഷവുമായി ആര്‍ടിഒ ഏജന്റ് പിടിയില്‍

ചിറ്റൂര്‍: ഗോപാലപുരം, വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ നിന്ന് കൈക്കൂലിയായി പിരിച്ചെടുത്ത 6,09,100 രൂപയുമായി ഏജന്റ് കൊഴിഞ്ഞാമ്പാറ പോലിസിന്റെ പിടിയിലായി. കൊഴിഞ്ഞാമ്പാറ എസ്‌ഐ എസ് സജികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഗോപാലപുരം മുങ്കില്‍മട ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കണക്കില്‍പ്പെടാത്ത തുകയുമായി പാലക്കാട് വെസ്റ്റ് യാക്കര തോട്ടിങ്കല്‍ വീട്ടില്‍ ജയപ്രകാശ് (35) പോലിസിന്റെ പിടിയിലാവുന്നത്. 6,09, 100 രൂപ ഇയാളുടെ ബൈക്കിന്റെ ടാങ്ക് കവറില്‍ നിന്നുമാണ് കണ്ടെടുത്തത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തതിലാണ് ഗോപാലപുരം, വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ കൈകൂലിയായി വാങ്ങുന്ന രൂപ തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തെ മൂങ്കില്‍ മടയിലുള്ള ഒരു വീട്ടില്‍ സൂക്ഷിക്കുകയും പിന്നിട് ഇത് പാലക്കാടുള്ള ആര്‍ടിഒ ഉദ്യോഗസ്ഥന് എത്തിച്ച് നല്‍കുകയും ചെയ്യും. അവിടെ നിന്നുമാണ് തുക വീതം വയ്ക്കുകയെന്നും ജയപ്രകാശ് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനായി ഇയാള്‍ക്ക് 2000 മുതല്‍ 5000 രൂപ വരെ കമ്മിഷനായി ലഭിക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചു. രണ്ടു ദിവസത്തിലൊരിക്ക ല്‍ ഇത്തരത്തില്‍ ചെക്ക് പോസ്റ്റ്കളില്‍ നിന്നും പിരിച്ചെടുത്ത കൈക്കൂലിത്തുക പാലക്കാടെത്തിക്കുന്നുണ്ടെന്നും മൊഴി ന ല്‍കിയിട്ടുണ്ട്. എസ്‌ഐ സജികുമാറിനൊപ്പം സിപിഒമാരായ ഷെറീഫ്, സെന്തില്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. ജയപ്രകാശിനെ പീന്നിട് ആലത്തുര്‍ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it