കേസ് പിന്‍വലിക്കണം: യൂത്ത്‌ലീഗ്‌

കോഴിക്കോട്: ഫാറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരേ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സമാനമായ ആരോപണങ്ങള്‍ മുമ്പ് പലര്‍ക്കുമെതിരേ ഉയര്‍ന്നുവന്നപ്പോള്‍ കേസെടുക്കാതിരിക്കുകയും ജൗഹറിനെതിരേ മാത്രം കേസെടുക്കുകയും ചെയ്തത് അനീതിയാണ്. സംഘപരിവാരത്തിനെ തോല്‍പ്പിക്കുംവിധം ന്യൂനപക്ഷങ്ങള്‍ക്കെതിരേ നിരന്തരമായി കേസുകള്‍ ചുമത്തുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശംസുദ്ദീന്‍ പാലത്തും എം എം അക്ബറും ജൗഹര്‍ മുനവ്വറുമെല്ലാം സര്‍ക്കാരിന്റെ ഇത്തരം സമീപനത്തിന്റെ ഇരകളാണെന്നും യൂത്ത്‌ലീഗ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it