kozhikode local

കേരള ബാങ്ക് ജില്ലാ ബാങ്കുകളെ തകര്‍ത്തു കൊണ്ടാവരുത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര: സഹകരണമേഖലയില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ലാഭകരമായി പ്രവര്‍ത്തിക്കുകയുംചെയ്യുന്ന ജില്ലാ ബാങ്കുകള്‍ പ്രത്യേക ഓഡിനന്‍സ് മുഖേന പിരിച്ചുവിട്ട് കൊണ്ടാവരുത് കേരളാ ബാങ്ക് എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിപറഞ്ഞു. വെള്ളികുളങ്ങരയില്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടോദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 14 ജില്ലാബാങ്കുകള്‍ ഒരാലോചനയുംകൂടാതെ പിരിച്ചുവിടാനുള്ള നീക്കം സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ മേഖലയിലെ മികച്ച സഹകാരികളുമായി ചര്‍ച്ചനടത്തി വേണം ഇതിനുള്ള നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകര എംഎല്‍എ സി കെ നാണുവിന്റ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌കോട്ടയില്‍ രാധാകൃഷ്ണന്‍ കംപ്യൂട്ടര്‍ ഉദ്്ഘാടനം നടത്തി. സെയ്ഫ് ലോക്കര്‍ ഉദ്ഘാടനവും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും അസി. രജിസ്ട്രാര്‍ എ കെ അഗസ്റ്റി ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി വി കവിത നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്തിലെ മികച്ച ക്ഷീര കര്‍ഷകരെ ജില്ലാ പഞ്ചായത്ത് അംഗം ടി  കെ   രാജന്‍ ആദരിച്ചു. ഷജിന കൊടക്കാട്ട്, പിലാക്കണ്ടി രാഘവന്‍, എന്‍  വേണു, സി കെ  മൊയ്തു, ഒഞ്ചിയം ബാബു ഒഞ്ചിയം ശിവശങ്കരന്‍ , കൊയിറ്റോടി ഗംഗാധരകുറുപ്പ് , സുധാകരന്‍, പി പി രാജന്‍, കെ ചന്ദ്രന്‍, കെ എന്‍ അശോകന്‍, കുളങ്ങര ഗോപാലന്‍, എം കെ ബാലകൃഷ്ണന്‍, കണ്ണന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it