കേരള പോലീസ് ആട്ടിയോടിച്ച ബാബൂ ഭായിക്ക് ഷാര്‍ജയില്‍ ഗംഭീര സ്വീകരണം
BY Kabeer ke12 Oct 2018 5:37 PM GMT
X
Kabeer ke12 Oct 2018 5:37 PM GMT
ഷാര്‍ജ: കേരള പോലീസ് ആട്ടിയോടിച്ച കോഴിക്കോടിന്റെ തെരുവ് ഗായകന് ബാബു ഭായിക്ക് ഷാര്‍ജയില്‍ വന്‍ സ്വീകരണം ഒരുക്കുന്നു. അടുത്ത മാസം 9 നാണ് ഷാര്‍ജയിലെ പാക്കിസ്ഥാന് സോഷ്യല്‍ സെന്ററില്‍ ബാബു ഭായി അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രവാസി മലയാളികള്‍ക്കായി സംഗീത വിരുന്ന് ഒരുക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബാബു ഭായിയുടെ മാതാപിതാക്കള്‍ ഉപജീവനാര്‍ത്ഥം കോഴിക്കോട്ടെത്തിയത്. കോഴിക്കോട് കല്ലായില്‍ ജനിച്ച ബാബു ഭായിയും കുടുംബവും ഉപജീവനം നടത്തിയിരുന്നത് കോഴിക്കോട്ടെ തെരുവുകളില്‍ പാടിയായിരുന്നത്. ഇനിയും തെരുവുകളില്‍ പാടുകയാണങ്കില് ജയില്‍ വെച്ച് പാടേണ്ടി വരുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. എക്കാലത്തും സംഗീതത്തെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന ഒരു കൂട്ടം പ്രവാസികളാണ് ബാബു ഭായിക്കും കുടുംബത്തിനും ഷാര്‍ജയില്‍ സ്വീകരണവും സംഗീത പരിപാടി അവതരിപ്പിക്കാനും സൗകര്യം ഒരുക്കുന്നത്. ബാബു ഭായിയും ഭാര്യ ലതയും മകള്‍ കൗസല്യ എന്നിവര്‍ പങ്കെടുക്കുന്ന സംഗീത പരിപാടി ഉല്‍ഘാടനം ചെയ്യുന്നത് പ്രഗല്ഭ പിന്നണി ഗായകന് വി.ടി മുരളിയായിരിക്കും. പരിപാടിയുടെ വിജയത്തിനായി അഡ്വ. ഷാജിയുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT