Kollam Local

കേരള പോലിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് തുടക്കം



കൊല്ലം: കേരള പോലിസ് അസോസിയേഷന്‍ 35ാം ജില്ലാ സമ്മേളനത്തിന് കൊല്ലം എ ആര്‍ ക്യാംപില്‍ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ ക്വിസ്, ചിത്രരചന മല്‍സരങ്ങള്‍ നടത്തി. കൊല്ലം സിറ്റി െ്രെകം ബ്രാഞ്ച് എസിപി അശോകന്‍ ഉദ്ഘാടനം ചെയ്തു. കേരള പോലിസ് അസോസിയേഷന്‍ കൊല്ലം സിറ്റി വൈസ് പ്രസിഡന്റ്  വിജിമോന്‍ അധ്യക്ഷത വഹിച്ചു. പരവൂര്‍ സി ഐ ഷരീഫ്, കൊല്ലം ഈസ്റ്റ് എസ് എച്ച് ഒ ജയകൃഷ്ണന്‍, ആശ്രാമം സന്തോഷ്, സുനീഷ് കുമാര്‍, കെപിഒഎ  ജില്ലാ സെക്രട്ടറി പ്രശാന്തന്‍, കെപിഎ പ്രസിഡന്റ് സനോജ്, സെക്രട്ടറി ജിജു സി നായര്‍, ജില്ലാ കമ്മിറ്റി അംഗം മിനിമോള്‍,കെപിഎ  ജില്ലാ കമ്മിറ്റി അംഗം ഷൂജ, ഷൈജു സംസാരിച്ചു.
Next Story

RELATED STORIES

Share it