Kottayam Local

കേരള ഗണക മഹാസഭ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം



കോട്ടയം: കേരളാ ഗണകമഹാസഭ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.കോട്ടയത്തും പുതുപ്പള്ളിയിലുമായി നടക്കുന്ന സമ്മേളനം 14ന് സമാപിക്കും. തിരുനക്കര ക്ഷേത്രം മൈതാനം, പുതുപ്പള്ളി അര്‍ബന്‍ അധ്യാപക ബാങ്ക് ഓഡിറ്റോറിയം എന്നിവടങ്ങളിലായാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം നടക്കുക.നാളെ വൈകുന്നേരം നാലിന്് നാഗമ്പടം മുനിസിപ്പല്‍ പാര്‍ക്കില്‍ നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന്  അഞ്ചിന് തിരുനക്കര ക്ഷേത്ര മൈതാനത്ത് സമ്മേളനത്തിന് തിരിതെളിയും. കേരള ഗണകമഹാസഭ അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാന്‍ ജി നിശീകാന്ത് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ ,സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, പിന്നോക്കക്ഷേമബോര്‍ഡ് അംഗം എ മഹേന്ദ്രന്‍,എബിസിഎം പ്രസിഡന്റ് കുട്ടപ്പന്‍ ചെട്ടിയാര്‍, കെകെപിഎസ് സംസ്ഥാന പ്രസിഡന്റ് രാമുപ്പണിക്കര്‍,കെഎംഎസ് സംസ്ഥാന പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍, വിശ്വകര്‍മസഭ സംസ്ഥാന വൈസ് പ്രസിഡന്റ്  ശശിധരന്‍, എസ്എന്‍ഡിപിയോഗം ബോര്‍ഡ് മെമ്പര്‍ എ ജി തങ്കപ്പന്‍, ഡോ. ഷാജി കുമാര്‍ സംസാരിക്കും. യോഗത്തില്‍ പ്രമേയവതരണം എന്‍ കെ വിദ്യാധരന്‍ നടത്തുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. എം ബി ജയസൂര്യ സംഘടനാ സന്ദേശം നല്‍കും.തുടര്‍ന്ന് രണ്ടു ദിവസത്തെ പരിപാടികള്‍ പുതുപ്പള്ളി അര്‍ബന്‍ അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിലാണ് നടക്കുക. മൂന്നു ദിവസമായി നടക്കുന്ന പരിപാടികളില്‍ പ്രതിഭാ സംഗമം, വനിതാവേദി, യുവജനവേദി, ബാലവേദി സംയുക്ത സമ്മേളനം,പ്രതിനിധി സമ്മേളനം, സംഘടനാ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. വിവിധ പരിപാടികളിലായി ഉമ്മന്‍ചാണ്ടി എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, സുരേഷ് കുറുപ്പ് എംഎല്‍എ, വനിതാകമ്മിഷന്‍ അധ്യക്ഷ ഡോ. പ്രമീളാ ദേവി എന്നിവര്‍ പങ്കെടുക്കും. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജി നിശീകാന്ത്, ഡോ. ഷാജി, കെ ജി രാധാകൃഷ്ണന്‍, എസ്ഡി റാം എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it