കേരളാ കോണ്‍ഗ്രസ് വന്നാല്‍ മുന്നണിയുടെ ശക്തി വര്‍ധിക്കുമെന്നു പറയുന്നത് സങ്കല്‍പ്പം: കാനം

കോട്ടയം: കേരളാ കോണ്‍ഗ്രസ് വന്നാല്‍ മധ്യകേരളത്തില്‍ മുന്നണിയുടെ ശക്തി വര്‍ധിക്കുമെന്നു പറയുന്നത് സങ്കല്‍പ്പമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ് വിഷയത്തില്‍ സിപിഐ അഭിപ്രായം മാറ്റേണ്ട സാഹചര്യമില്ല. മുന്നണി വിപുലീകരിക്കണമെങ്കില്‍ ഘടകകക്ഷികളുമായി ച ര്‍ച്ച ചെയ്യണം. ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. എന്താണ് നടക്കുന്നതെന്നു പ്രവചിക്കുന്നില്ല. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ മുന്നണിക്കു മുന്നിലെ വിഷയമല്ല. സിപിഎമ്മിനു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. പക്ഷേ, ഇതു സിപിഐ അംഗീകരിക്കണമെന്നില്ല. മുന്നണിയുമായി സഹകരിക്കുന്ന ഏഴോളം കക്ഷികളുണ്ട്. ഇവരെ മുന്നണിയിലെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. മുന്നണി വിപുലീകരണത്തിനുള്ള പുതിയ സാഹചര്യമെന്തെങ്കിലുമുള്ളതായി കരുതുന്നില്ലെന്നും മുന്നണിമര്യാദ എന്നത് നിര്‍വചിക്കാത്തതിനാ ല്‍ മര്യാദ ലംഘിച്ചിട്ടുണ്ടോയെന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയില്‍ സിപിഐയുടെ ശക്തി കുറഞ്ഞെന്ന സിപിഎം സമ്മേളനത്തിലെ ആരോപണം കാര്യങ്ങള്‍ കാണാതിരിക്കുന്നതുകൊണ്ടാണെന്നു വേണമെങ്കി ല്‍ പറയാം. ഒരു നേത്രരോഗവിദഗ്ധനെ കാണണമെന്നും കാനം പറഞ്ഞു. സിപിഐ മന്ത്രിമാര്‍ക്കെതിരേ ഒരു അഴിമതി ആരോപണവും ഉന്നയിച്ചിട്ടില്ല. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും സിപിഎമ്മും സിപിഐയും തമ്മി ല്‍ ഭിന്നതയില്ല. എകെജിയുമായി ബന്ധപ്പെട്ട വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശുദ്ധ അനാവശ്യമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it